29
August, 2026

A News 365Times Venture

29
Saturday
August, 2026

A News 365Times Venture

മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല; ചേന്തി അനിലിനെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹം- ഡി.സി.സി അംഗം സുഹൈല്‍ ഷാജഹാന്‍

Date:



Kerala


മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല; ചേന്തി അനിലിനെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹം: ഡി.സി.സി അംഗം സുഹൈല്‍ ഷാജഹാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ഡി.സി.സി അംഗം ചേന്തി അനിലിനെ അ റസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി ഡി.സി.സി അംഗം സുഹൈല്‍ ഷാജഹാന്‍. ഏത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാലും ചേന്തി അനിലിനെ പോലൊരാളെ അറസ്‌ററ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് സുഹൈല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും അറസ്റ്റ് ചെയ്ത നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇതൊരു ജനാധിപത്യ പാര്‍ട്ടിയല്ലേ, ആര്‍ക്കും എങ്ങനെയും സംസാരിക്കാമല്ലോ. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ കേരളാ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാര്‍ഹം തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.

നീ എന്ത് ചെയ്യുമെടായെന്ന് മുഖ്യമന്ത്രിയോട് അനില്‍ പറഞ്ഞിട്ടില്ലെന്നും അങ്ങനെ തങ്ങളാരും കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്നും ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘പിന്നെ ഇതാരുടെ താത്പര്യത്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ നോക്കുന്നതെന്ന് അറിയില്ല,’ സുഹൈല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നും അവര്‍ സ്വീകരിക്കാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന നേതാവ് പീതാംബര കുറുപ്പിനെ പൊലീസ് വലിച്ചെറിയുന്ന വീഡിയോ കണ്ടുവെന്നും ചിലപ്പോള്‍ സഹപ്രവര്‍ത്തകനെന്ന നിലയില്‍ ചേന്തി അനില്‍ പ്രതികരിച്ചതാവാമെന്നും സുഹൈല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ചേന്തി അനിലിനെ ഇന്നലെ അര്‍ദ്ധ രാത്രി തന്നെ കസ്റ്റഡിയിലെടുക്കുകയും ഇന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് സുഹൈല്‍ ഷാജഹാന്റെ വിമര്‍ശനം.

മുഖ്യമന്ത്രി ചേന്തിയിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹന വ്യൂഹം തടഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ചേന്തിയില്‍ വെച്ച് വി.ഡി സതീശന്‍ സഞ്ചരിച്ച വാഹനം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് വണ്ടി കൈകാണിച്ച് നിര്‍ത്തിയത്.

ചേന്തിയിലെ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി വി.ഡി സതീശന്‍ സമ്മതിച്ചതാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. രംഗം വഷളായതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേന്തി അനിലിനെയും കൂട്ടരേയും തള്ളിമാറ്റിയാണ് മുഖ്യമന്ത്രിക്ക് പോകാന്‍ സൗകര്യം ഒരുക്കിയത്.

 

Content Highlight: The Chief Minister’s stance is incorrect; the arrest of Chenthi Anil is condemnable: DCC member Suhail Shahjahan.




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related