30
August, 2026

A News 365Times Venture

30
Sunday
August, 2026

A News 365Times Venture

ഞാന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നില്ല, പക്ഷേ അവര്‍ മാപ്പ് പറയണം, അല്ലെങ്കില്‍…; ബംഗാളി പത്രത്തിനെതിരെ സുവേന്ദു

Date:



India


‘ഞാന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നില്ല, പക്ഷേ അവര്‍ മാപ്പ് പറയണം, അല്ലെങ്കില്‍…’; ബംഗാളി പത്രത്തിനെതിരെ സുവേന്ദു

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാലയിലുണ്ടായ ഒരു അക്രമവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ‘കാവി ഗുണ്ടായിസം,’ എന്ന വാക്ക് ഉപയോഗിച്ചതിന് ബംഗാളി പത്രമായ ആനന്ദ ബസാര്‍ പത്രിക മാപ്പ് പറയണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി.

ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കാവി ധരിച്ച ആയിരക്കണക്കിന് സന്യാസിമാര്‍ തയ്യാറായിരിക്കുകയാണെന്നും അവര്‍ തന്റെ സമ്മതത്തിന് വേണ്ടി മാത്രം കാത്തിരിക്കുകയാണെന്നും സുവേന്ദു പറഞ്ഞു. ജാദവ് പൂരില്‍ ഇന്നലെ (ഓഗസ്റ്റ് 28, വെള്ളി) നടന്ന ഒരു റാലിയിലാണ് അധികാരി ഈ കാര്യം ആവശ്യപ്പെട്ടത്.

പത്രം മാപ്പ് പറയണമെന്ന സുവേന്ദു അധികാരിയുടെ പ്രസംഗത്തെക്കുറിച്ച് അനന്ദ ബസാര്‍ പത്രിക ഇന്ന് ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയിട്ടുണ്ടെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പത്രം ക്ഷമാപണം നടത്തിയില്ലെന്നും വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്രം മാപ്പ് പറയണമെന്നും തന്റെ സമ്മതം കിട്ടാനാണ് ആയിരക്കണക്കിന് സന്യാസികള്‍ കാത്തിരിക്കുന്നതെന്നും പറഞ്ഞ സുവേന്ദു ‘ഞാന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നില്ല,’ എന്നും പ്രസംഗത്തിനിടെ അവകാശപ്പെട്ടതായും ആനന്ദ ബസാര്‍ പത്രികയുടെ വാര്‍ത്തയില്‍ പറയുന്നു.

‘ഞാന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നില്ല. പക്ഷേ അവര്‍ ക്ഷമാപണം നടത്തേണ്ടിവരും. അല്ലെങ്കില്‍ ആയിരക്കണക്കിന് കാവി വസ്ത്രധാരികളായ സന്യാസികള്‍ തയ്യാറെടുക്കുകയാണ്. അവര്‍ക്ക് എന്റെ സമ്മതം മാത്രമേ ആവശ്യമുള്ളൂ. ഞാന്‍ അവരോട് കാത്തിരിക്കാന്‍ പറഞ്ഞിട്ടുണ്ട്,’ എന്നാണ് സുവേന്ദുവിന്റെ പരാമര്‍ശം.

കാവി ഗുണ്ടായിസം എന്ന പദം ഉപയോഗിക്കരുതെന്നും അധികാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജാദവ്പൂരില്‍ നടന്ന രക്ഷാബന്ധനുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്.

സുവേന്ദുവിന്റെ സൈന്യത്തിന്റെ ആക്രമണമെന്നോ ബി.ജെ.പിയുടെ ആക്രമണമെന്നോ പത്രത്തിന് എഴുതാന്‍ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ കാവി നിറം എന്ന വാക്ക് പരാമര്‍ശിക്കരുതെന്നും സുവേന്ദു പറയുന്നു. പത്രത്തിന് താന്‍ മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പത്രത്തിനെതിരെ ഒരു ഹിന്ദു സന്യാസിയുടെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്രത്തിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും എഡിറ്റോറിയല്‍ ടീമിലെ മറ്റുള്ളവര്‍ക്കും എതിരെയാണ് എഫ്.ഐ.ആര്‍. കാവി ഗുണ്ടായിസം എന്ന വാക്ക് പത്രത്തില്‍ ഉപയോഗിക്കുന്നത് കോടിക്കണക്കിന്’ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ചാണ് പരാതി.

ഭാരതീയ ന്യായ സംഹിതയുടെ വകുപ്പ് 169 പ്രകാരമുള്ള മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക എന്നതടത്തമുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. കാവി രാഷ്ട്രീയ ചിഹ്നമല്ല, മറിച്ച് ഒരു മതപരമായ ചിഹ്നമാണെന്ന് പരാതിക്കാരാനായ സന്യാസി ശാസ്ത്രി മഹാരാജ് പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ആനന്ദ ബസാര്‍ പത്രികയുടെ പ്രയോഗം ‘കോടിക്കണക്കിന് ഹിന്ദുക്കളുടെ’ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ശാസ്ത്രി മഹാരാജ് തന്റെ പരാതിയില്‍ പറഞ്ഞിരുന്നു.

Content Highlight: ‘Not Threatening the Media’, Says Bengal CM As Police Lodge FIR Against Anandabazar Journalists

 




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈലി സ്ഥാപനവും വോക്‌സ്‌വാഗണും തമ്മിലെ സഹകരണം; കരാറിനെതിരെ ജര്‍മനിയില്‍ ഇടത് പാര്‍ട്ടികളുടെ പ്രതിഷേധം

ബെര്‍ലിന്‍: ഇസ്രയേല്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ സ്ഥാപനവുമായി സഹകരിക്കാനുള്ള വോക്‌സ്‌വാഗന്റെ നീക്കത്തിനെതിരെ...