10
September, 2026

A News 365Times Venture

10
Thursday
September, 2026

A News 365Times Venture

ദല്‍ഹിയില്‍ ബ്രിക്‌സ് ഉച്ചകോടിക്ക് വേദിയൊരുങ്ങുന്നു; ലക്ഷ്യം ആഗോള സഹകരണവും സുസ്ഥിര വികസനവും

Date:

ന്യൂദല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ദല്‍ഹിയില്‍ വേദിയൊരുങ്ങുന്നു. സെപ്തംബര്‍ 12,13 തീയതികളില്‍ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്.

ബ്രിക്‌സ് അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ അംഗരാജ്യങ്ങളിലെ നേതാക്കളും ബ്രിക്‌സ് പങ്കാളി രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.

ഭക്ഷ്യസുരക്ഷ, ഊര്‍ജസുരക്ഷ, പൊതുജനാരോഗ്യം, ദുരന്തങ്ങളെ നേരിടാനുള്ള ശേഷി, ആഗോള വിതരണ ശൃംഖലകളുടെ സുരക്ഷ എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

ആഗോളതലത്തില്‍ വര്‍ധിക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് ബ്രിക്‌സ്

ബ്രിക്‌സ് എന്നത് ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്താരാഷ്ട്ര കൂട്ടായ്മയാണ്. സാമ്പത്തിക സഹകരണം, വ്യാപാരം, നിക്ഷേപം, വികസനം എന്നിവ ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. നിലവില്‍ നിരവധി രാജ്യങ്ങള്‍ ബ്രിക്‌സില്‍ അംഗങ്ങളായും പങ്കാളികളായും ചേര്‍ന്നിട്ടുണ്ട്. ഇന്ത്യ ബ്രിക്‌സിന്റെ പ്രധാന അംഗരാജ്യമാണ്.

‘സ്ഥിരത, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി കെട്ടിപ്പടുക്കല്‍’ എന്നതാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ബ്രിക്‌സ് അധ്യക്ഷപദവിയുടെ പ്രമേയം. ആഗോള ഭരണ സംവിധാനങ്ങളില്‍ പരിഷ്‌കാരം, സുസ്ഥിര വികസനം, സാങ്കേതികവിദ്യ, ഡിജിറ്റല്‍ സഹകരണം, സാമ്പത്തിക സഹകരണം എന്നിവയിലും ഇന്ത്യ ഉന്നല്‍ നല്‍കുന്നു.

സെപ്റ്റംബര്‍ 12ന് ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കളുടെ കൂടിക്കാഴ്ചകളും ബഹുരാഷ്ട്ര സഹകരണവുമായി ബന്ധപ്പെട്ട അടച്ചിട്ട ചര്‍ച്ചകളും നടക്കും. തുടര്‍ന്ന് പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്ന പ്രദര്‍ശനം, നേതാക്കളുടെ കുടുംബചിത്രം, സംയുക്ത വൃക്ഷത്തൈ നടീല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന ഔദ്യോഗിക അത്താഴവിരുന്ന് എന്നിവയും പരിപാടിയുടെ ഭാഗമാകും.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Delhi gears up to host the BRICS summit; the goal is global cooperation and sustainable development.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related