11
September, 2026

A News 365Times Venture

11
Friday
September, 2026

A News 365Times Venture

ഷി ജിന്‍പിങ് ബ്രിക്‌സ് ഉച്ചകോടിക്കായ് ഇന്ത്യയിലെത്തും; സ്ഥിരീകരിച്ച് ചൈന

Date:

ന്യൂദല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്നുമെന്ന് സ്ഥിരീകരിച്ച് ചൈന. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വച്ചാണ് 18-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ചൈന സ്വീകരിച്ചതോടെയാണ് ഷിയുടെ സന്ദര്‍ശനത്തിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. 2019ന് ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

ഇന്ത്യ-ചൈന ബന്ധത്തില്‍ ഏറെ നിര്‍ണായകമായ ഘട്ടത്തിലാണ് ഷിയുടെ സന്ദര്‍ശനമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020ലെ ഗല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരുന്നു.

അതിര്‍ത്തി തര്‍ക്കവും സുരക്ഷാ ആശങ്കകളും വ്യാപാര-നിക്ഷേപ മേഖലയിലെ നിയന്ത്രണങ്ങളും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തെ ബാധിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നയതന്ത്ര തലത്തില്‍ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഷിയുടെ ഇന്ത്യാ സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടക്കാനുള്ള സാധ്യതയും ശക്തമാണ്. അതിര്‍ത്തി സുരക്ഷ, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നേരിട്ടുള്ള വിമാന സര്‍വീസുകള്‍, വിസ നടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ആഗോള സാമ്പത്തിക സഹകരണം, ഭക്ഷ്യ-ഊര്‍ജ സുരക്ഷ, ആരോഗ്യം, ദുരന്തപ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയാകും.

ആഗോള രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളും പ്രാദേശിക സംഘര്‍ഷങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കും.

Content Highlights: China confirms Xi Jinping will visit India for the BRICS summit.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related