1
October, 2026

A News 365Times Venture

1
Thursday
October, 2026

A News 365Times Venture

‘ഗസയിലെ കശാപ്പുകാരനെ’ സ്വീകരിച്ചു; നെതന്യാഹുവിന്റെ യു.എ.ഇ സന്ദര്‍ശനത്തെ അപലപിച്ച് ഇറാന്‍ നേതാവ്

Date:

ടെഹ്‌റാന്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചതിനെ അപലപിച്ച് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി. ‘ഗസയിലെ കശാപ്പുകാരനെ’ സ്വീകരിച്ചാല്‍ അത് യു.എ.ഇക്ക് അനുകൂലമായി മാറില്ലെന്ന് റെസായി പറഞ്ഞു.

യു.എസ് സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കിയത് യു.എ.ഇക്ക് സുരക്ഷ നല്‍കിയിട്ടില്ല. അതുപോലെ ‘ഗസയിലെ കശാപ്പുകാരനെ’ സ്വീകരിക്കുന്നതും അവര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാക്കില്ല,’ എന്ന് റെസായി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ അബുദാബിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യം യു.എ.ഇയും ഇസ്രഈലും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇറാന്‍ വിഷയത്തിനായിരുന്നു കൂടിക്കാഴ്ചയില്‍ പ്രധാന പരിഗണന. ഏകദേശം ആറുമണിക്കൂറോളം ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായി ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ക്ഷണപ്രകാരമാണ് നെതന്യാഹു അബുദാബിയിലെത്തിയത്.

നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചതില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നെതന്യാഹുവിനെപ്പോലുള്ള പ്രാദേശിക അസ്ഥിരത സൃഷ്ടിക്കുന്നവരുടെ സാന്നിധ്യം രാജ്യങ്ങളെ പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കുള്ള വേദിയാക്കാന്‍ ഇടയാക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞതയാണ് റിപ്പോര്‍ട്ട്.

നെതന്യാഹുവിന്റെ സാന്നിധ്യം മേഖലയിലെ വിഭജനം, സുരക്ഷാ പ്രശ്നങ്ങള്‍, അസ്ഥിരത എന്നിവ കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടയാക്കും. പ്രാദേശിക സമാധാനത്തിനും കൂട്ടായ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം ആളുകളുടെ സന്ദര്‍ശനത്തെയും അതിന്റെ അന്തരഫലങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് മേഖലയിലെ എല്ലാ രാജ്യങ്ങളും ജാഗ്രതപാലിക്കണമെന്നും ഇറാന്‍ വിദേശ കാര്യ മന്ത്രാലയം പറയുന്നു.

Content Highlight: Iran official criticises UAE welcoming ‘Butcher of Gaza’ Netanyahu into country

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related