1
October, 2026

A News 365Times Venture

1
Thursday
October, 2026

A News 365Times Venture

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ സംഭവം; കേസെടുക്കേണ്ടെന്ന് മന്ത്രി കെ.എം ഷാജി

Date:

തിരുവനന്തപുരം: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ സംഭവത്തില്‍ കേസെടുക്കേണ്ടെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.

പ്രവര്‍ത്തകര്‍ക്കെതിരായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ടെന്നും തനിക്ക് അതില്‍ താത്പര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘അവര്‍ (യുവമോര്‍ച്ച പ്രവര്‍ത്തകര്‍) പ്രതീക്ഷിച്ചിട്ടുണ്ടാവുക ഞങ്ങള്‍ വലിയ പ്രതിരോധം ഉണ്ടാക്കുമെന്നൊക്കെ കരുതിയിട്ടാണ് ചാടി വീണത് എന്നാല്‍ ഞാന്‍ പൊലീസിനോട് പ്രത്യേകം പറഞ്ഞു കൂടുതല്‍ കുഴപ്പത്തിനൊന്നും പോകേണ്ടെന്ന്,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വാഹനം തടയുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ങ്ഷനിലായിരുന്നു സംഭവം. വാഹത്തിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ കൊടിയും വാഹനത്തിന്റെ ബോണറ്റിന് മുന്നില്‍ വിരിച്ച് വാഹനം തടയുകയായിരുന്നു.

വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍ കയറി എന്നാല്‍ പ്രവര്‍ത്തകര്‍ അതും തടഞ്ഞതോടെ മന്ത്രി നടന്നായിരുന്നു പോയത്.

മന്ത്രി കേസെടുക്കേണ്ടതില്ലെന്ന നിലപാടിലാണെങ്കിലും സംഭവത്തില്‍ കേസെടുക്കാതിരിക്കാനാകില്ലെന്ന് പറഞ്ഞാണ് പൊലീസിന്റെ നടപടി. തിരുവനന്തപുരം പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Incident where Yuva Morcha activists blocked a vehicle: Minister K.M. Shaji says no case needs to be registered.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related