10
October, 2026

A News 365Times Venture

10
Saturday
October, 2026

A News 365Times Venture

ജന്തര്‍ മന്തര്‍ പ്രതിഷേധം: ധ്രുവ് റാഠി കസ്റ്റഡിയില്‍; വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുന്നു

Date:

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടക്കാനിരിക്കുന്ന ‘ജന്തര്‍ മന്തര്‍ 2.0’ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്ന യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തെ പരാജയപ്പെടുത്താനായി ദല്‍ഹി മുഴുവന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് സര്‍ക്കാര്‍. ദല്‍ഹിക്ക് പുറമെ മറ്റ് നഗരങ്ങളില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് യാത്ര തിരിച്ച യുവാക്കളെയും അതത് പ്രദേശങ്ങളിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ദല്‍ഹിക്ക് സമീപം ഗുഡ്ഗാവില്‍ വെച്ച് സോഷ്യല്‍ ആക്ടിവിസ്റ്റ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാനായി എന്‍.സി.ആറില്‍ എത്തിച്ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഗുഡ്ഗാവില്‍ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ മാത്രം ദല്‍ഹിയില്‍ പ്രതിഷേധത്തിനെത്തിയ 150ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദല്‍ഹിയില്‍ ഇന്നലെ രാത്രി 1000ലധികം പേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൊണാട്ട് പ്ലേസിന്റെ ഇന്നര്‍ സര്‍ക്കിളില്‍ നിന്നാണ് ഇന്ന് 150-ലധികം പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തത്.

ദല്‍ഹിയിലെ ഓരോ ജില്ലയിലുമായി 13 താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്നവരെ ഈ തടങ്കല്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുക. ദല്‍ഹി പോലീസ് 30,000-ത്തിലധികം ഉദ്യോഗസ്ഥരെ നഗരത്തില്‍ വിന്യസിച്ചിരുന്നു.

ദല്‍ഹിയില്‍ ഗതാഗത നിയന്ത്രണവും ഇന്റര്‍നെറ്റ് റദ്ദാക്കലുമടക്കമുള്ള നടപടികളും സ്വീകരിച്ചിരുന്നു. ജന്തര്‍ മന്തറില്‍ പ്രതിഷേധം നടക്കാനിരിക്കെ ദല്‍ഹിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇന്നലെ (ഒക്ടോബര്‍ ഒമ്പത്, വെള്ളി) രാത്രി 10 മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടയുന്നത്.

ജന്തര്‍ മന്തറിലേക്ക് യാത്ര ചെയ്യുന്ന ‘സംശയാസ്പദമായ’ വ്യക്തികളെ വാഹനങ്ങളില്‍ കയറ്റുന്ന കാര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് ഊബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ക്യാബ് സേവനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.

സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് ഡെലിവറി സര്‍വീസുകളെയും ദല്‍ഹി പൊലീസ് നിരീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്ലാറ്റ്ഫോമുകല്‍ ജന്തര്‍ മന്ദര്‍ അഡ്രസിലേക്ക് വലിയ അളവില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരെ നിരീക്ഷിക്കാനാണ് പൊലീസ് നീക്കം.

സമരത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ പൊലീസിന് പുറമെ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 23,000 സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. സമരം നടക്കുന്ന ജന്തര്‍ മന്തറിലേക്കുള്ള റോഡുകളില്‍ പൊലീസ് ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. രണ്ടാള്‍ പൊക്കത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ജന്തര്‍ മന്തറില്‍ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ ദല്‍ഹിയിലെ മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദല്‍ഹി മെട്രോയുടെ 57 സ്റ്റേഷനുകളുടെ എന്‍ട്രി എക്‌സിറ്റ് ഗേറ്റുകള്‍ അടച്ചിടാന്‍ ഡി.എം.ആര്‍.സിക്ക് ദല്‍ഹി പൊലീസ് കത്ത് അയച്ചിട്ടുണ്ട്.

ദല്‍ഹിയില്‍ എത്തിച്ചേരുന്നതിനുള്ള ട്രെയിനുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി. ദല്‍ഹിയിലെ നിസാമുദ്ദീന്‍, ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.

Content Highlight: Dhruv Rathee detained in Gurgaon ahead of CJP’s Delhi protest

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്റര്‍നെറ്റ് വിലക്ക്, ഊബറിനും ഓലക്കും മുന്നറിയിപ്പ്, ഫുഡ് ഡെലിവറിയും നിരീക്ഷിക്കും: ജന്തര്‍ മന്തര്‍ സമരത്തിനെതിരെ സര്‍ക്കാര്‍

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്...