21
October, 2026

A News 365Times Venture

21
Wednesday
October, 2026

A News 365Times Venture

യു.എസിലെ ഫലസ്തീന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്തു; ഇസ്രഈല്‍ സ്വദേശിയായ ഹസിദിക് ജൂത മതപ്രവര്‍ത്തകനെ നാടുകടത്താന്‍ നീക്കം

Date:

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന്, ഇസ്രഈല്‍ പൗരനും ഹസിദിക് ജൂത മതപ്രവര്‍ത്തകനുമായ യഹോനാഥന്‍ ഒവാദിയയെ (35) ഇസ്രഈലിലേക്ക് നാടുകടത്താന്‍ ഒരുങ്ങി യു.എസ്. യു.എസ് ഇമിഗ്രേഷന്‍ വിഭാഗം നാടുകടത്താന്‍ നീക്കം ആരംഭച്ചിട്ടുണ്ട്. നിലവില്‍ ഇദ്ദേഹത്തെ യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തടങ്കലില്‍ വച്ചിരിക്കുകയാണ്.

2022-ല്‍ താത്കാലിക മതപ്രവര്‍ത്തക വിസയിലാണ് യഹോനാഥന്‍ ഒവാദിയ ന്യൂയോര്‍ക്കിലെ റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ അധ്യാപകനായി എത്തിയത്. സയണിസത്തെ മതപരമായി ശക്തമായി എതിര്‍ക്കുന്ന ‘സത്മാര്‍ ഹസിദിക്’എന്ന യാഥാസ്ഥിതിക ജൂത വിഭാഗത്തിലെ അംഗമാണ് ഇദ്ദേഹം. മിശിഹയുടെ വരവിന് മുന്‍പ് ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുന്നത് മതവിരുദ്ധമാണെന്നാണ് ഇവരുടെ വിശ്വാസം.

2023 നവംബറില്‍ ന്യൂയോര്‍ക്കിലെ രാമപ്പോയില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനത്തിനിടെ പ്രാദേശിക ടൗണ്‍ ഹാളിന് മുന്നിലുണ്ടായിരുന്ന ഇസ്രഈല്‍ പതാക മാറ്റിയതുമായി ബന്ധപ്പെട്ടാണ് ഒവാദിയയെ പൊലീസ് അറസ്റ്റ് ചെയ്തത്.

തുടക്കത്തില്‍ ഇദ്ദേഹത്തിനെതിരെ വിദ്വേഷക്കുറ്റം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രൊസിക്യൂട്ടര്‍മാര്‍ വിദ്വേഷക്കുറ്റങ്ങള്‍ ഒഴിവാക്കി. തുടര്‍ന്ന് 2024-ന്റെ തുടക്കത്തില്‍, ക്രമസമാധാന ലംഘനം നടത്തിയെന്ന താരതമ്യേന ചെറിയ കുറ്റം സമ്മതിക്കുകയും പിഴ ഒടുക്കുകയും ചെയ്തതോടെ ഈ ക്രിമിനല്‍ കേസ് അവസാനിച്ചിരുന്നു.

ക്രിമിനല്‍ കേസ് അവസാനിച്ചെങ്കിലും, 2028 വരെ ഒവാദിയക്ക് അനുവദിച്ചിരുന്ന വിസ നീട്ടിനല്‍കല്‍ ഉത്തരവ് യു.എസ് ഇമിഗ്രേഷന്‍ വിഭാഗം അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് വിസ റദ്ദാക്കിയത്. തുടര്‍ന്ന് വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നുവെന്ന് കാണിച്ച് 2026 ഓഗസ്റ്റ് 28-ന് ഇദ്ദേഹത്തെ ഐസ് ഉദ്യോഗസ്ഥര്‍ തടങ്കലിലാക്കി. നിലവില്‍ ബ്രൂക്ലിനിലെ തടങ്കല്‍ കേന്ദ്രത്തിലാണ് ഇദ്ദേഹമുള്ളത്.

നാടുകടത്തല്‍ നടപടിക്കെതിരെ ഒവാദിയയുടെ അഭിഭാഷകര്‍ ഫെഡറല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ നടപടി വിശ്വാസ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഫലസ്തീന്‍ അനുകൂല നിലപാടുകളുള്ള വിദേശ പൗരന്മാര്‍ക്കെതിരെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഭാഗമാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശിച്ചു.

 

Content Highlight: Move to deport Israeli-born Hasidic Jewish religious figure who participated in a pro-Palestine demonstration in the U.S.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഫാസിസത്തിന്റെ അത്യുന്നതി: എന്‍.ടി.കെ സ്ഥാനാര്‍ത്ഥിയുടെ അറസ്റ്റില്‍ ടി.വി.കെക്കെതിരെ സീമാന്‍

  ചെന്നൈ: നാം തമിഴര്‍ കച്ചി ധരാപുരം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി എം....

യൂറോപ്യന്‍ പ്രക്ഷോഭങ്ങള്‍: ‘അപകടകാരിയെന്ന് തോന്നിയാല്‍’ 18 വയസിന് താഴെയുള്ളവരെ കസ്റ്റഡിയിലിടാന്‍ നീക്കവുമായി ഇറ്റലി; ക്യാമ്പുകള്‍ ഒഴിപ്പിച്ച് പോര്‍ച്ചുഗല്‍

റോം: ഇറ്റലിയില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ അധികൃതര്‍ കനത്ത സുരക്ഷാ...