21
October, 2026

A News 365Times Venture

21
Wednesday
October, 2026

A News 365Times Venture

ഏതെങ്കിലും മുഖ്യമന്ത്രിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ; മോദി പഞ്ചാബിനെ അപമാനിക്കുകയാണ്; ഭഗവന്ദ് മാനിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതില്‍ എ.എ.പി

Date:

ന്യൂദല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ദല്‍ഹി വിമാനത്തില്‍ മൂന്ന് മണിക്കൂറോളം തടഞ്ഞ് നിര്‍ത്തിയതില്‍ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി. പാരീസില്‍ നിന്ന് മടങ്ങിയെത്തിയതോടെയായിരുന്നു അദ്ദേഹത്തെ തടഞ്ഞ് നിര്‍ത്തി 50000 പിഴ ഈടാക്കിയതെന്ന് എ.എ.പി പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് ഹൈക്കോടതി ഉത്തരവോടെയാണ് മുഖ്യമന്ത്രി പാരീസിലെ ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുത്തതെന്നും, ഇതിലുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കേന്ദ്രം മനപൂര്‍വം അദ്ദേഹത്തെ അപമാനിക്കുകയായിരുന്നുവെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു.

‘മുകളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെ’ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കിയതെന്നും എ.എ.പി പഞ്ചാബ് മീഡിയ ഇന്‍-ചാര്‍ജ് ബല്‍തേജ് പന്നു വ്യക്തമാക്കി.

ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യമേളയില്‍ പഞ്ചാബിന്റെ തനത് ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് അദ്ദേഹം പാരീസിലേക്ക് പോയത്. മുഖ്യമന്ത്രിക്ക് അര്‍ഹമായ പ്രോട്ടോക്കോള്‍ നല്‍കണമെന്ന് ഹൈകോടതി വ്യക്തമായി നിര്‍ദേശിച്ചിരുന്നെങ്കിലും പാരീസിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പോലും മുഖ്യമന്ത്രിയെ കാണാന്‍ എത്തിയില്ലെന്നും പന്നു കുറ്റപ്പെടുത്തി.

മൂന്ന് മണിക്കൂറിന് ശേഷം പോവാന്‍ അനുവദിച്ചെങ്കിലും 5000 രൂപ പിഴ ചുമത്തുകയായിരുന്നുവെന്ന് എ.എ.പി പറയുന്നു. തങ്ങള്‍ക്ക് മുകളില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടെന്നും അതിനാലാണ് ഇത്തരത്തിലൊരു നടപടികളെന്നും ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചതായും എ.എ.പി പറയുന്നു.

ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇതുപോലെ വിമാനത്താവളത്തില്‍ മൂന്ന് മണിക്കൂര്‍ തടഞ്ഞുവെച്ചിട്ടുണ്ടോ? 50,000 രൂപ പിഴ ഈടാക്കി ഏതെങ്കിലും മുഖ്യമന്ത്രിയെ അപമാനിച്ചിട്ടുണ്ടോ? ഭഗവന്ത് മാന്‍ ഒരു പഞ്ചാബിയാണ് എന്നതുകൊണ്ടും, പഞ്ചാബിന്റെ മുഖ്യമന്ത്രിയായി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നതുകൊണ്ടുമാണ് ഇതെല്ലാം സംഭവിക്കുന്നത് എ.എ.പി നേതാവ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും പഞ്ചാബിനെയും പഞ്ചാബിന്റെ ഐഡന്റിയേയും ഇല്ലാതക്കാന്‍ ശ്രമിക്കുകയാണെന്നും അതിനുള്ള ഒരു അവസരവും പാഴാക്കില്ലെന്നും എ.എ.പി പറഞ്ഞു. പഞ്ചാബിലെ കര്‍ഷകരെ ഒന്നര വര്‍ഷത്തോളം ദല്‍ഹി അതിര്‍ത്തിയില്‍ തടഞ്ഞുവെച്ചതും പഞ്ചാബിന് അര്‍ഹമായ ഫണ്ട് നല്‍കാതെ തടഞ്ഞുവെച്ചതും പാര്‍ട്ടി ചൂണ്ടിക്കാണിച്ചു.

 

Content Highlight: Has this ever happened to any Chief Minister? The Modi government is insulting Punjab; AAP reacts to Bhagwant Mann being held up at the airport.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഫാസിസത്തിന്റെ അത്യുന്നതി: എന്‍.ടി.കെ സ്ഥാനാര്‍ത്ഥിയുടെ അറസ്റ്റില്‍ ടി.വി.കെക്കെതിരെ സീമാന്‍

  ചെന്നൈ: നാം തമിഴര്‍ കച്ചി ധരാപുരം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി എം....

യൂറോപ്യന്‍ പ്രക്ഷോഭങ്ങള്‍: ‘അപകടകാരിയെന്ന് തോന്നിയാല്‍’ 18 വയസിന് താഴെയുള്ളവരെ കസ്റ്റഡിയിലിടാന്‍ നീക്കവുമായി ഇറ്റലി; ക്യാമ്പുകള്‍ ഒഴിപ്പിച്ച് പോര്‍ച്ചുഗല്‍

റോം: ഇറ്റലിയില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ അധികൃതര്‍ കനത്ത സുരക്ഷാ...