25
October, 2026

A News 365Times Venture

25
Sunday
October, 2026

A News 365Times Venture

തെറ്റായ ഒറ്റ നീക്കം മതി, ഒരു മണിക്കൂറിനുള്ളില്‍ നിങ്ങളുടെ രാജ്യം വാസയോഗ്യമല്ലാതാകും; ഇസ്രഈലിന് ഇറാന്റെ മുന്നറിയിപ്പ്

Date:

ടെഹ്‌റാന്‍: ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമോ ആക്രമണമോ ഉണ്ടായാല്‍ ഇസ്രഈലിനെ ആക്രമിക്കുമെന്ന് മുതിര്‍ന്ന ഇറാന്‍ നേതാവ്.

ഇസ്രഈലിലെ അടിസ്ഥാന സൗകര്യങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും പൂര്‍ണമായി തകര്‍ത്തുകൊണ്ട് കടുത്ത തിരിച്ചടി നല്‍കുമെന്നാണ് ഇറാനിയന്‍ പാര്‍ലമെന്റിന്റെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മിറ്റി തലവനായ ഇബ്രാഹിം അസീസി മുന്നറിയിപ്പ് നല്‍കിയത്.

ടര്‍ക്കിഷ് മാധ്യമമായ അനഡോലുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തങ്ങളുടെ ആക്രമണ പരിധിയില്‍ വരുന്ന ഇസ്രഈലിലുടനീളമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും കൃത്യമായി അടയാളപ്പെടുത്തിയ ഒരു ഭൂപടം പങ്കുവെച്ചുകൊണ്ടാണ് ഇബ്രാഹിം അസീസി സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ നിലപാട് പറഞ്ഞിരിക്കുന്നത്.

‘ഒരു ഒറ്റ തെറ്റായ കണക്കുകൂട്ടല്‍ മാത്രം മതി: അധിനിവിഷ്ട പ്രദേശങ്ങള്‍ ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് വാസയോഗ്യമല്ലാതായി മാറും,’ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

ഇബ്രാഹിം അസീസി പുറത്തുവിട്ട ഭൂപടത്തില്‍ ഇസ്രായേലിന്റെ തെക്ക് മുതല്‍ വടക്ക് വരെയുള്ള പ്രധാന ഊര്‍ജ്ജ, കുടിവെള്ള, ഗതാഗത ശൃംഖലകളും സൈനിക-അണുശക്തി കേന്ദ്രങ്ങളും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

തെക്കന്‍ ഇസ്രായേലിലെ നെഗേവ് മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന അണുശക്തി ഗവേഷണ കേന്ദ്രമായ ഡിമോണ ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്റര്‍, അഷ്‌ദോദില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖ വൈദ്യുതി ഉത്പാദന കേന്ദ്രമായ എസ്‌കോള്‍ പവര്‍ പ്ലാന്റ്, കടലോര മേഖലയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ഊര്‍ജ നിലയം ഒറോത് റാബിന്‍ പവര്‍ പ്ലാന്റ്, ഹൈഫ എണ്ണ ശുദ്ധീകരണശാലകള്‍, മറ്റ് ഓയില്‍ പൈപ് ലൈനുകള്‍, ഹദറേ ഡിസാലിനേഷന്‍ പ്ലാന്റ് അടക്കമുള്ള കുടിവെള്ള ശുദ്ധീകരണശാലകള്‍, രാജ്യത്തെ പ്രധാന റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവ അടയാളപ്പെടുത്തിയ മാപ്പാണ് അസീസി പുറത്തുവിട്ടിരുക്കുന്നത്.

‘ഞങ്ങളുടെ ദേശീയ സുരക്ഷയ്ക്കും ദേശീയ താത്പര്യങ്ങള്‍ക്കും എതിരായ ഏതൊരു നടപടിയുമുണ്ടായാല്‍, അധിനിവിഷ്ട പ്രദേശങ്ങളെ വാസയോഗ്യമല്ലാതാക്കാന്‍ ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമേ വേണ്ടിവരൂ എന്ന് മനസിലാക്കുക’. കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Senior Iranian lawmaker warns that Iran will target Israel if it comes under attack.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related