29
October, 2026

A News 365Times Venture

29
Thursday
October, 2026

A News 365Times Venture

നെതന്യാഹുവിനെ പുറത്താക്കാന്‍ ഒന്നിച്ച് നില്‍ക്കണം: ജൂത-അറബ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് നഗരങ്ങളില്‍ വന്‍ പ്രതിഷേധം

Date:

 

ടെല്‍ അവീവ്: ഇസ്രഈലില്‍ പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം. തീവ്രവലതുപക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ജൂത-അറബ് പാര്‍ട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സംയുക്ത സഖ്യ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ടെല്‍ അവീവ്, ജറുസലേം, ഹൈഫ എന്നീ പ്രമുഖ നഗരങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ തെരുവില്‍ പ്രതിഷേധിച്ചു.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജറുസലേമിലെ പാരീസ് സ്‌ക്വയര്‍, ടെല്‍ അവീവിലെ മെസില പാര്‍ക്ക്, ഹൈഫയിലെ യുനെസ്‌കോ സ്‌ക്വയര്‍ എന്നിവിടങ്ങളില്‍ മുന്നൂറോളം വരുന്ന പ്രതിഷേധക്കാര്‍ ഒത്തുകൂടി.

‘ജൂത-അറബ് സര്‍ക്കാരിന് അതെ എന്ന് പറയുക’, ‘കൂട്ടായ്മയ്ക്ക് മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂ’, എല്ലാവര്‍ക്കും സ്വാതന്ത്ര്യം തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ടെല്‍ അവീവിലെ തിരക്കേറിയ കാപ്ലാന്‍ ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചും നഗരമധ്യത്തിലേക്ക് മാര്‍ച്ച് നടത്തിയും പ്രതിഷേധിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്ല.

അതേസമയം മാധ്യമങ്ങള്‍ പുറത്തുവിട്ട ഭാഗികമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുസരിച്ച് നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റിലെ ആകെയുള്ള 120 സീറ്റുകളില്‍ 67 സീറ്റുകള്‍ നെതന്യാഹുവിനെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ ഉണ്ടെങ്കിലും ഈ 67 അംഗ പ്രതിപക്ഷ ചേരി വ്യക്തമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇതില്‍ 48 സീറ്റുകള്‍ ജൂത നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും 19 സീറ്റുകള്‍ അറബ് നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ക്കുമാണ്.

ഭൂരിപക്ഷമുണ്ടായിട്ടും അറബ് പാര്‍ട്ടികളുമായി ചേര്‍ന്ന് ഒരു സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രമുഖ ജൂത പ്രതിപക്ഷ നേതാക്കളും യാഷര്‍ പാര്‍ട്ടി തലവനുമായ ഗാഡി ഐസന്‍കോട്ട് ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാകുന്നില്ല. ഈ വിമുഖത നെതന്യാഹുവിന് വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ വഴിതുറക്കുമെന്നാണ് പ്രതിഷേധക്കാര്‍ ഭയപ്പെടുന്നത്.

ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നു പ്രതിഷേധം. ‘ഐസന്‍കോട്ട് ഉണരൂ നമുക്ക് മറ്റൊരു ഭാവി സാധ്യമാണ്’ എന്ന് പ്രതിഷേധക്കാര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ജൂത-അറബ് ഭേദമന്യേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.

 

Content Highlight: Must unite to oust Netanyahu: Massive protests in cities call for the formation of a Jewish-Arab coalition government.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മരം വെട്ടിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് മൂന്ന് പേരുടെ കൊലപാതകത്തിൽ; മണിപ്പൂരിൽ വീണ്ടും സംഘർഷം

ഇംഫാൽ: കുറച്ചുകാലമായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം തകർത്ത് മണിപ്പൂരിലെ കുക്കി-മെയ്തെയ് വിഭാഗങ്ങൾ...