30
October, 2026

A News 365Times Venture

30
Friday
October, 2026

A News 365Times Venture

ഇസ്രഈല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്ന് തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ്

Date:

ടെല്‍ അവീവ്: ഇസ്രഈല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സെഹുതിന്റെ നേതാവ് മോഷേ ഫെയ്ഗ്ലിന്‍. ഫലസ്തീനികള്‍ വോട്ട് ചെയ്യുന്ന പോളിംഗ് സ്റ്റേഷനുകള്‍ക്ക് പുറത്ത് അതിര്‍ത്തി പോലീസിനെ വിന്യസിക്കണമെന്നും ഫെയ്ഗ്ലിന്‍ ആവശ്യപ്പെട്ടതായി ‘ഹാറെറ്റ്സ്’ (ഒമമൃല്വേ) റിപ്പോര്‍ട്ട് ചെയ്തു.

പലസ്തീനികള്‍ വോട്ട് ചെയ്യുന്ന പോളിംഗ് സ്റ്റേഷനുകളിലെ ഓരോ വോട്ടറെയും പരിശോധിക്കണമെന്നും, തിരിച്ചറിയലിനായി ‘ബുര്‍ഖ ധരിച്ച ഓരോ സ്ത്രീയും അത് നീക്കം ചെയ്യണമെന്നും’ ഫെയ്ഗ്ലിന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ നടന്നെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇസ്രായേല്‍ സെന്‍ട്രല്‍ ഇലക്ഷന്‍സ് കമ്മിറ്റി ‘ഷിന്‍ ബെറ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്ഗ്ലിന്റെ പ്രതികരണം. ‘ഖത്തറിനെ നമ്മുടെ നെസെറ്റ് (ഇസ്രായേല്‍ പാര്‍ലമെന്റ്) പിടിച്ചടക്കാന്‍ അനുവദിക്കാനാവില്ല’ എന്ന് ഫെയ്ഗ്ലിന്‍ ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

ഈ ആരോപണങ്ങളെ ഖത്തര്‍ ശക്തമായി നിഷേധിച്ചിരുന്നു. ഈ ആഴ്ച നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ, ഖത്തറിനെ ഇസ്രായേലിലെ രാഷ്ട്രീയ തര്‍ക്കങ്ങളിലേക്ക് വലിച്ചിഴക്കാന്‍ ലക്ഷ്യമിട്ടുള്ള ‘മറ്റൊരു തെറ്റായ പ്രചാരണം’ മാത്രമാണിതെന്ന് അവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

അറബ് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ഖത്തര്‍ ഇസ്രഈലിലേക്ക് വന്‍തോതില്‍ പണം അയച്ചുവെന്ന് ആരോപണം ചില ഇസ്രഈലി മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഈ കാര്യത്തില്‍ അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ഇലക്ഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നോം സോള്‍ബെര്‍ഗ് ഷിന്‍ ബെറ്റിനോട് ആവശ്യപ്പെടുകയായിരുന്നു.

‘ഇസ്രഈലിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വിദേശ ശക്തികള്‍ നല്‍കിയ ഫണ്ടിംഗിലൂടെ തിരഞ്ഞെടുപ്പില്‍ അനുചിതമായ സ്വാധീനം ചെലുത്തിയെന്ന ഗുരുതരമായ സംശയങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്,’ ബുധനാഴ്ച ഷിന്‍ബെറ്റിന് അയച്ച കത്തില്‍ സോള്‍ബെര്‍ഗ് പറയുന്നതായി ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍ തെരഞ്ഞടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അന്തിമഘട്ടത്തോടടുത്ത തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് പ്രകാരം, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യം 120 അംഗ നെസെറ്റില്‍ 53 സീറ്റുകള്‍ ഇതുവരെ നേടിയിട്ടുണ്ട്. സയണിസ്റ്റ് പ്രതിപക്ഷത്തിന് 48 സീറ്റുകളും, അറബ് പാര്‍ട്ടികള്‍ക്ക് ചരിത്രത്തിലാദ്യമായി 19 സീറ്റുകളും ലഭിച്ചു.

Content Highlight: Far-right Zehut party leader calls for Israel to annul election results

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related