1
November, 2026

A News 365Times Venture

1
Sunday
November, 2026

A News 365Times Venture

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടി; യു.ഡി.എഫ് സർക്കാരിന്റേത് ജനവിരുദ്ധ നയമെന്ന് പിണറായി വിജയൻ

Date:

തിരുവനന്തപുരം: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ വർധിപ്പിച്ച ജനവിരുദ്ധ തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാകാത്തത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം സൃഷ്ടിച്ച പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പ്രവാസികൾക്ക് നിലവിലുണ്ടായിരുന്ന സഹായം പോലും ഇല്ലാതാക്കുന്ന നയമാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

ഈ നിർണായക വിഷയത്തിൽ നിയമസഭയിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ, പ്രവാസി സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും സർക്കാർ നിഷേധാത്മക സമീപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു ലക്ഷം രൂപയുടെ ഫാമിലി ഫ്‌ലോട്ടർ പോളിസി പ്രീമിയം 13,411 രൂപയിൽ നിന്ന് ഒറ്റയടിക്ക് 35,664 രൂപ മുതൽ 77,773 രൂപ വരെയായാണ് ഉയർത്തിയിരിക്കുന്നത്. തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന ഗൾഫിലെ സാധാരണക്കാരായ പ്രവാസികൾക്കും, പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മുതിർന്ന പൗരന്മാർക്കും ഈ നിരക്ക് വർധന താങ്ങാനാവാത്ത ബാധ്യതയായി മാറിയിരിക്കുകയാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

കൂടുതൽ തുക ക്ലെയിം വന്നതിനാൽ ഇൻഷുറൻസ് കമ്പനികൾ പഴയ കരാർ തുടരാൻ തയ്യാറാകുന്നില്ലെന്നാണ് സർക്കാർ പറയുന്ന ന്യായം. മുൻ എൽ.ഡി.എഫ് സർക്കാർ രോഗാവസ്ഥയിലുള്ളവർക്ക് കൂടി ഇൻഷുറൻസിൽ ചേരാൻ നൽകിയ ഇളവാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന തരത്തിലാണ് സർക്കാർ ഇപ്പോൾ നിലപാടെടുക്കുന്നത്. സാമ്പത്തിക പ്രയാസം നേരിടുന്ന പാവപ്പെട്ട പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമേകിയ ആ തീരുമാനത്തെ പഴിചാരി, സർക്കാർ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ഇൻഷുറൻസ് കമ്പനികളുമായി കൃത്യമായി ചർച്ച നടത്തി ഗുണഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പുവരുത്തേണ്ട സർക്കാർ അവരുടെ താത്പര്യങ്ങൾക്ക് മുന്നിൽ പൂർണമായി കീഴടങ്ങിയിരിക്കുകയാണ്. നിശ്ചയിച്ച പ്രീമിയം വർധനവ് താങ്ങാവുന്നതിലും അധികമാണെന്ന പൊതുവികാരമാണ് പ്രവാസി സമൂഹത്തിനുള്ളത്. ഇത് നോർക്ക കെയർ പദ്ധതിയെത്തന്നെ തകിടം മറിക്കും. അതിനാൽ പ്രീമിയം നിരക്ക് കുറച്ച് പുനക്രമീകരിക്കണമെന്ന പ്രവാസികളുടെ ന്യായമായ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം എന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേമപദ്ധതികളെ കേവലം ലാഭനഷ്ടക്കണക്കുകൾ നിരത്തി സാധാരണക്കാർക്ക് നിഷേധിക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ നയം പ്രവാസികളെ വലിയ ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. മാസങ്ങളായി ക്ഷേമ പെൻഷൻ മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ ഈ നിഷേധാത്മക സമീപനം തിരുത്തിക്കൊണ്ട് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Content Highlight:NORKA Care insurance premium hiked sharply; Pinarayi Vijayan terms UDF government’s policy ‘anti-people’.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നന്ദിഗ്രാമിലെയും ഛോട്ടോ അങ്കാരിയയിലെയും കേസുകൾ വീണ്ടും അന്വേഷിക്കും; സി.പി.ഐ.എമ്മിനും തൃണമൂലിനും സുവേന്ദു അധികാരിയുടെ താക്കീത്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകർക്കാനും രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും...