6
November, 2026

A News 365Times Venture

6
Friday
November, 2026

A News 365Times Venture

എസ്.ഐ.ആര്‍ നടക്കുമ്പോഴും മേല്‍വിലാസം മാറ്റാന്‍ ഫോം-8 സമര്‍പ്പിക്കാം: ബോംബെ ഹൈക്കോടതി

Date:

മുംബൈ: ഇലക്ടറല്‍ റോളിന്റെ എസ്.ഐ.ആര്‍ നടക്കുമ്പോഴും ഒരു പൗരന് തന്റെ മേല്‍വിലാസ് മാറ്റാന്‍ ഫോം-8 സമര്‍പ്പിക്കാമെന്നും അങ്ങനെ ഫോം സമര്‍പ്പിച്ചതിനാല്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യുന്നത് വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്നും ബോംബെ ഹൈക്കോടതി.

ഹരജിക്കാരനായ ഗോവ സ്വദേശി പരേഷ് സാല്‍ഗോവാങ്കറുടെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങലുടെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു. ജനപ്രാതിനിധ്യനിയമം (1950), രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സ് (1960) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരമാണ് കോടതി വിധി.

ഗോവ ബെഞ്ചിലെ ജസ്റ്റിസുമാരായ വാല്‍മീകി മെനെസസ്, അമിത് എസ്. ജംസണ്ടേക്കര്‍ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. താമസം സ്ഥിരീകരിച്ച ശേഷം ആറ് പേരെയും പത്ത് ദിവസത്തിനുള്ളില്‍ വോട്ടര്‍ പട്ടിക പാര്‍ട്ട് 25ല്‍ ഉള്‍പ്പെടുത്തണമെന്ന് സാന്താക്രൂസ് മണ്ഡലത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസറോട് നിര്‍ദേശിച്ചു.

1995 മുതല്‍ സാന്താക്രൂസ് മണ്ഡലത്തില്‍ വോട്ട് ചെയ്തുവരുന്ന ഹര്‍ജിക്കാര്‍, അതേ മണ്ഡലത്തിലെ പാര്‍ട്ട് 29ല്‍ നിന്ന് പാര്‍ട്ട് 25ലേക്ക് താമസം മാറ്റിയിരുന്നു.

എന്യൂമറേഷന്‍ വേളയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ അവരുടെ പഴയ വിലാസത്തില്‍ എത്തിയപ്പോള്‍, ഹര്‍ജിക്കാര്‍ താമസം മാറ്റിയതായി ഉടമസ്ഥന്‍ ഉദ്യോഗസ്ഥനെ അറിയിച്ചു.

2025 നവംബര്‍ 12ന് ബൂത്ത് ലെവല്‍ ഓഫീസര്‍ വഴി മേല്‍വിലാസം മാറ്റാനുള്ള ഫോം-8 അവര്‍ സമര്‍പ്പിച്ചു. അപേക്ഷ 2025 ഡിസംബര്‍ എട്ടിന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തു.

എന്നാല്‍, പാര്‍ട്ട് 29ല്‍ നിന്ന് ഇവരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടെങ്കിലും പാര്‍ട്ട് 25ലെ കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് അവരുടെ അഭിഭാഷകന്‍ വിവേക് റോഡ്രിഗസ് പറഞ്ഞു. 2026 ജനുവരി 21ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ഫോം-8 അപേക്ഷ നിരസിച്ചു. തുടര്‍ന്ന് ഡിസ്ട്രിക്ട് ഇലക്ഷന്‍ ഓഫീസറും ചീഫ് ഇലക്ടറല്‍ ഓഫീസറും അവരുടെ അപ്പീലുകള്‍ തള്ളി.

തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫോം-8 നിരസിച്ചത് ജനപ്രാതിനിധ്യ നിയമം, 1950നും രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സ്, 1960നും വിരുദ്ധമാണെന്നും, നോട്ടീസോ വാദം കേള്‍ക്കലോ ഇല്ലാതെയാണ് പേരുകള്‍ ഒഴിവാക്കിയതെന്നും അവര്‍ വാദിച്ചു.

വോട്ടര്‍പട്ടികയുടെ എസ്.ഐ.ആര്‍ സമയത്ത്, താമസം മാറുന്ന വോട്ടര്‍മാരെ ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്കുള്ള ഫോം-6 സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് നിര്‍ബന്ധിക്കാനാവില്ലെന്നും ബെഞ്ച് വിധിച്ചു.

വിലാസം മാത്രം മാറ്റിയ നിലവിലെ വോട്ടര്‍മാരോട് ഫോം-6 സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നത്, തങ്ങളുടെ പേര് ഒരു വോട്ടര്‍പട്ടികയിലും ഉള്‍പ്പെട്ടിട്ടില്ലെന്ന തെറ്റായ പ്രഖ്യാപനം നടത്താന്‍ അവരെ നിര്‍ബന്ധിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടേഴ്‌സ് റൂള്‍സ്, 1960 പ്രകാരം നിര്‍ദേശിച്ചിട്ടുള്ള, താമസം മാറ്റാനുള്ള ഫോം-8 സമര്‍പ്പിക്കാന്‍ അത്തരം വോട്ടര്‍മാരെ അനുവദിക്കണമെന്നും കോടതി വിധിച്ചു.

Content Highlight: ECI Must Accept Form 8 For Voters’ Change Of Address Even During SIR, says Bombay High Court

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈല്‍: സര്‍ക്കാര്‍ രൂപീകരണത്തിന് ഐസന്‍കോട്ടിനെ പിന്തുണയ്ക്കുമെന്ന് ജോയിന്റ് ലിസ്റ്റ്

ടെല്‍ അവീവ്: പുതിയ ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് ഗാഡി...

സൗദിക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ 51 ബില്യണ്‍ ഡോളര്‍; യെമനിലെ തങ്ങളുടെ ഭരണത്തെ അംഗീകരിക്കണം: ഹൂത്തികള്‍

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ പകരം 51 ബില്യണ്‍ യു.എസ്...