9
November, 2026

A News 365Times Venture

9
Monday
November, 2026

A News 365Times Venture

പഞ്ചാബില്‍ ഹലാല്‍ ഭക്ഷണം വിറ്റതിന് ബംഗാള്‍ സ്വദേശിയായ തൊഴിലാളിക്ക് നേരെ അതിക്രമം; പൗരത്വം ചോദ്യം ചെയ്ത് അക്രമികള്‍

Date:

 

മൊഹാലി: പഞ്ചാബില്‍ ഹലാല്‍ മാംസം വിറ്റതുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ തീവ്ര സിഖ് വിഭാഗക്കാരുടെ അതിക്രമം. മൊഹാലിയിലെ കുരളിയില്‍ ‘ഖാന്‍ ചിക്കന്‍ ഷോപ്പ്’ എന്ന പേരില്‍ വഴിയോരക്കച്ചവടം നടത്തുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മുസ്‌ലിം യുവാവാണ് കടുത്ത മാനസിക-ശാരീരിക അധിക്ഷേപങ്ങള്‍ക്ക് ഇരയായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പരമ്പരാഗത സിഖ് വസ്ത്രങ്ങള്‍ ധരിച്ചെത്തിയ രണ്ട് നിഹാംഗ് സിഖ് യുവാക്കള്‍ കടയുടമയെ വളയുകയും, വില്‍ക്കുന്നത് ഹലാല്‍ മാംസമാണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇവിടെ വില്‍ക്കുന്നത് ഹലാല്‍ ഭക്ഷണമാണെന്ന് കടയുടമ സമ്മതിച്ചതോടെ ഇവര്‍ കൂടുതല്‍ അക്രമണകാരികളായി മാറി.

തങ്ങളുടെ അനുവാദമില്ലാതെ പ്രദേശത്ത് ഹലാല്‍ മാംസം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അക്രമികള്‍, കടയുടെ മുന്നില്‍ ‘ഇവിടെ ഹലാല്‍ മാംസമാണ് വില്‍ക്കുന്നത്’ എന്ന് വ്യക്തമാക്കുന്ന വലിയ ബോര്‍ഡ് പരസ്യമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ‘ഞങ്ങള്‍ സിഖുകാരോ ഹിന്ദുക്കളോ ഹലാല്‍ ഭക്ഷണമാണോ കഴിക്കുന്നത് എന്ന് എങ്ങനെയറിയും? ജനങ്ങളെ പറ്റിക്കുകയാണോ?’ എന്ന് അക്രമികളില്‍ ഒരാള്‍ ആക്രോശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

കടയുടമ പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്ന് അറിഞ്ഞതോടെ അക്രമികള്‍ ഇയാളുടെ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ‘നീ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി വന്നതാണോ?’ എന്ന് ചോദിച്ചായിരുന്നു അധിക്ഷേപം. തുടര്‍ന്ന് ഇയാളുടെ ആധാര്‍ കാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളും അക്രമികള്‍ ബലമായി വാങ്ങി പരിശോധിക്കുകയും ചെയ്തു.

സിഖ് മതവിശ്വാസപ്രകാരം മുസ്ലീം ആചാരപ്രകാരം അറുക്കുന്ന ‘ഹലാല്‍’ മാംസം കഴിക്കുന്നത് നിഷിദ്ധമാണ്. എന്നാല്‍, ഇതിന്റെ പേരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാവപ്പെട്ട കച്ചവടക്കാരെ ലക്ഷ്യമിട്ട് സമീപകാലത്തായി പഞ്ചാബില്‍ ഇത്തരം അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമാനമായ രീതിയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള മറ്റ് ചില വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും അടുത്തിടെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

 

Content Highlight: Worker from Bengal attacked in Punjab for selling Halal food; assailants questioned his citizenship.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related