12
November, 2026

A News 365Times Venture

12
Thursday
November, 2026

A News 365Times Venture

ഇറാന്റെ എണ്ണ വരുമാനം നിലയ്ക്കും, ഉപരോധം കടുക്കും; ചര്‍ച്ചകള്‍ക്ക് അമേരിക്ക തയ്യാറാണെന്ന് മാര്‍ക്കോ റൂബിയോ

Date:

വാഷിങ്ടണ്‍: ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഉപരോധങ്ങള്‍ ഇറാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണെന്നും ഇറാന്റെ എണ്ണ വരുമാനം ഏതാണ്ട് പൂര്‍ണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഉപരോധങ്ങള്‍ മറികടന്ന് വിപണിയിലെത്തിക്കാന്‍ ഇറാന്റെ പക്കല്‍ വളരെ ചെറിയ അളവില്‍ മാത്രമാണ് എണ്ണ അവശേഷിക്കുന്നതെന്ന് റൂബിയോ ആരോപിച്ചു. ധാരണാപത്രവും ഹ്രസ്വകാല വെടിനിര്‍ത്തലും നിലനിന്നിരുന്ന സമയത്ത് ഉപരോധം മറികടന്ന് കടലിലെത്തിച്ച ഏതാനും ബാരല്‍ എണ്ണ മാത്രമാണ് നിലവില്‍ ഇറാന്റെ കൈവശമുള്ളത്. ഈ ശേഖരം തീരുന്നതോടെ രാജ്യത്തിന്റെ എണ്ണ വരുമാനം ഏതാണ്ട് പൂര്‍ണമായും ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാന്‍ ഏഷ്യന്‍ വിപണികളിലടക്കം വിവിധ മാര്‍ഗങ്ങള്‍ തേടുന്നുണ്ടെങ്കിലും അമേരിക്ക അവയെ തടയുകയാണെന്നും റൂബിയോ പറഞ്ഞു. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും രഹസ്യാന്വേഷണ ഏജന്‍സികളും സംയുക്തമായി പ്രവര്‍ത്തിച്ച് ഉപരോധം മറികടക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ അടച്ചുപൂട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം അസാധാരണമാണെന്നും ഓരോ ഘട്ടത്തിലും അത് വര്‍ധിക്കുകയാണെന്നും റൂബിയോ അവകാശപ്പെട്ടു. രാജ്യത്തെ ജനങ്ങളിലേക്ക് പ്രതിസന്ധി അടിച്ചേല്‍പ്പിക്കുന്നത് ഇറാന്റെ ഭരണകൂടം തന്നെയാണെന്നും സ്വന്തം രാജ്യത്തെ നശിപ്പിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അമേരിക്കയുമായി ഒരു കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടാകാമെന്നും എന്നാല്‍ അവര്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാനാകാത്തതും ഗൗരവമില്ലാത്തതുമാണെന്നും റൂബിയോ പറഞ്ഞു. നിലപാടില്‍ മാറ്റമുണ്ടായാല്‍ ചര്‍ച്ചകള്‍ക്ക് അമേരിക്ക തയ്യാറാണെന്നും യഥാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന ഒരു കരാറിനായി അമേരിക്കയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: US Secretary of State Marco Rubio stated that economic pressure on Iran will intensify in the coming days

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പുനര്‍ നിര്‍മിച്ച് ഡി.വൈ.എഫ്.ഐ; സമരം തുടരേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് ജയകൃഷ്ണന്‍

തിരുവനന്തപുരം: പൊലീസ് പൊളിച്ചുനീക്കിയ എല്‍.പി.എസ്.ടി ഉദ്യോഗര്‍ത്ഥികളുടെ സമരപ്പന്തല്‍ പുനര്‍ നിര്‍മിച്ച് ഡി.വൈ.എഫ്.ഐ....