13
November, 2026

A News 365Times Venture

13
Friday
November, 2026

A News 365Times Venture

യു.ഡി.എഫ് സർക്കാരിനെ നയിക്കുന്നത് നെഹ്‌റുവിന്റെ ആശയങ്ങളല്ല, ഗീബൽസിന്റെ നുണപ്രചാരണ തന്ത്രങ്ങൾ: പിണറായി വിജയൻ

Date:

കാലടി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമരപ്പന്തലിലെത്തി.

വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തെ അടിച്ചമർത്താൻ യു.ഡി.എഫ് സർക്കാരും സർവകലാശാല അധികൃതരും വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

നെഹ്‌റുവിന്റെ ആശയങ്ങളല്ല, മറിച്ച് നാസി പ്രചാരകനായ ജോസഫ് ഗീബൽസിന്റെ നുണപ്രചാരണ തന്ത്രങ്ങളാണ് യു.ഡി.എഫ് സർക്കാരിനെ നയിക്കുന്നതെന്ന് പിണറായി വിജയൻ വിമർശിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ അസത്യങ്ങൾ പ്രചരിപ്പിച്ചതായും, വിദ്യാർത്ഥികൾ വി.സിയെ ആക്രമിച്ചെന്ന തരത്തിൽ യാതൊരു തെളിവുമില്ലാതെ സർക്കാരും അധികൃതരും വ്യാജവാർത്തകൾ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

വി.സിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും സർക്കാരും ചേർന്ന് വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയിട്ടും അതിന് തടസം നിൽക്കാൻ വീണ്ടും കോടതിയെ സമീപിച്ച വി.സിയുടെ നടപടിയെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തന്നെ രൂക്ഷമായി വിമർശിച്ചിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെറ്റ് ചെയ്യാത്ത വിദ്യാർത്ഥികളോട് മാപ്പപേക്ഷ എഴുതി നൽകാൻ ആവശ്യപ്പെടുന്ന സർക്കാരിന്റെയും വി.സിയുടെയും മാതൃക വി.ഡി. സവർക്കറായിരിക്കാമെന്നും, എന്നാൽ ആത്മാഭിമാനമുള്ള കാലടിയിലെ വിദ്യാർത്ഥികളുടെ രാഷ്ട്രീയം അതല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്ന വിദ്യാർത്ഥികളുടെ നിരാഹാര സമരം കേവലം ഒരു ക്യാമ്പസ് സമരം മാത്രമല്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ താത്പര്യങ്ങൾക്ക് അനുസൃതമായി മാറ്റാനുള്ള നീക്കങ്ങൾക്കും അതിന് ഒത്താശ ചെയ്യുന്ന യു.ഡി.എഫ് സർക്കാരിന്റെ നിലപാടുകൾക്കുമെതിരായ പോരാട്ടമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

അനീതിക്ക് മുന്നിൽ തലകുനിക്കാതെ പോരാടുന്ന വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെന്നും, കേരളത്തിന്റെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭാവിക്ക് ഈ സമരം വിജയിക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം പന്ത്രണ്ട് ദിവസമായി നിരാഹാര സമരം തുടരുന്ന കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ പൊലീസ് ആശുപതിയിലേക്ക് മാറ്റി. മൂന്ന് വിദ്യാർത്ഥികൾ പകരം നിരാഹാരം ഇരിക്കും. സസ്‍പെൻഷനെതിരായ വിദ്യാർത്ഥികളുടെ ഹരജി ഭേദഗതി ചെയ്ത് നൽകാൻ ഹൈക്കോടതിയുടെ നിർദേശം.

Content Highlight:The UDF government is guided not by Nehru’s ideas, but by Goebbels’ tactics of lying propaganda: Pinarayi Vijayan.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related