18
November, 2026

A News 365Times Venture

18
Wednesday
November, 2026

A News 365Times Venture

പക്ഷിപ്പനി; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് | DoolNews

Date:

തിരുവനന്തപുരം: പക്ഷിപ്പനി മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രോഗം ബാധിച്ച പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത താരതമ്യേന കുറവാണെങ്കിലും, മനുഷ്യരില്‍ അണുബാധയുണ്ടായാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മരണത്തിനും വരെ കാരണമായേക്കാം.

രോഗം ബാധിച്ചതോ രോഗബാധ സംശയിക്കുന്നതോ ആയ പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുകയും വ്യക്തിഗത സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

മനുഷ്യരില്‍ പക്ഷിപ്പനി ബാധിച്ചാല്‍ കാണാവുന്ന ലക്ഷണങ്ങള്‍:

– പനി

– ജലദോഷം

– തൊണ്ടവേദന

– കടുത്ത ശരീരവേദന

– ശ്വാസംമുട്ടല്‍

– കഫത്തില്‍ രക്തം കാണപ്പെടുക

– ശ്വാസകോശവുമായി ബന്ധപ്പെട്ട ഗുരുതര അണുബാധകള്‍

പക്ഷികളുമായോ ചത്ത പക്ഷികളുമായോ സമ്പര്‍ക്കമുണ്ടായതിന് പിന്നാലെ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സയ്ക്ക് മുതിരരുത്. ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവര്‍ത്തകരെയോ വിവരം അറിയിച്ച് ചികിത്സ തേടണം.

ആശുപത്രികളിലെത്തുന്ന രോഗികളും പൊതുജനങ്ങളും മാസ്‌ക് ധരിക്കണമെന്നും ശ്വാസകോശ അണുബാധകള്‍ തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

പക്ഷിപ്പനി പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

– രോഗം സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ പക്ഷികളുമായും മൃഗങ്ങളുമായും നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ചത്ത പക്ഷികളെ കൈകൊണ്ട് തൊടരുത്.

– പക്ഷികളുടെ സ്രവങ്ങളോ കാഷ്ഠമോ വീണ പ്രതലങ്ങളില്‍ സ്പര്‍ശിക്കേണ്ടിവന്നാല്‍ ഉടന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം.

– പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മാംസം, മുട്ട എന്നിവയുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കണം.

– നിയന്ത്രണങ്ങളില്ലാത്ത പ്രദേശങ്ങളില്‍ നിന്നുള്ള മാംസവും മുട്ടയും പോലും നന്നായി വേവിച്ചും പാകം ചെയ്തും മാത്രമേ ഉപയോഗിക്കാവൂ. പാതിവെന്ത ഭക്ഷണം ഒഴിവാക്കണം.

– പച്ചമാംസം കൈകാര്യം ചെയ്യുന്നതിനും പാകം ചെയ്ത ഭക്ഷണം കൈകാര്യം ചെയ്യുന്നതിനും ഒരേ പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കരുത്.

– രോഗബാധിത പക്ഷികളുടെ വിസര്‍ജ്യങ്ങളും മറ്റ് മാലിന്യങ്ങളും ജലാശയങ്ങളില്‍ നിക്ഷേപിക്കരുത്. ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദേശപ്രകാരം സുരക്ഷിതമായി സംസ്‌കരിക്കണം.

പക്ഷികളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ടത്:

പക്ഷിപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. നിര്‍ദിഷ്ട നിലവാരത്തിലുള്ള പി.പി.ഇ കിറ്റ്, എന്‍-95 മാസ്‌ക്, അനുയോജ്യമായ കൈയുറകള്‍, ഫെയ്‌സ് ഷീല്‍ഡ്, ബൂട്ട് എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഉപയോഗശേഷം ഇവ സുരക്ഷിതമായ രീതിയില്‍ സംസ്‌കരിക്കുകയും വേണം.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രതിരോധ മരുന്നായ ഒസെല്‍റ്റമിവിര്‍ ഏഴ് ദിവസത്തേക്ക് കഴിക്കണം. സമ്പര്‍ക്ക വിവരങ്ങളും മരുന്ന് കഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുകയും ആരോഗ്യപ്രവര്‍ത്തകരുടെ തുടര്‍നിരീക്ഷണത്തില്‍ തുടരുകയും വേണം.

 

Content Highlight: Bird flu; Health Department issues warning

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാനുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപണം; ബഹ്റൈനില്‍ 60 ഷിയാ പുരോഹിതര്‍ക്ക് ജീവപര്യന്തം

മനാമ: ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി (ഐ.ആര്‍.ജി.സി) ചേര്‍ന്ന് രാജ്യത്തെ...

പണത്തിന് വേണ്ടി ഞാനെന്റെ വോട്ട് വില്‍ക്കില്ല: ദയവായി പണം തിരിച്ചെടുക്കൂ: വൈറലായി ബാലറ്റ് പെട്ടിയിലെ കത്ത്

തിരുപ്പതി: പണത്തിന് വേണ്ടി തന്റെ വോട്ട് വില്‍ക്കില്ലെന്ന നിലപാടുമായി വോട്ടര്‍ ബാലറ്റ്...