18
November, 2026

A News 365Times Venture

18
Wednesday
November, 2026

A News 365Times Venture

യോഗി തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ബുള്‍ഡോസര്‍ ഉരുട്ടട്ടെ; 1.27 കോടി ഹിന്ദു വോട്ടര്‍മാരെ നീക്കിയെന്ന വാദം തെറ്റ്: അഖിലേഷ്

Date:

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശവാദം കള്ളമാണെന്ന് സമാജ് വാദി പാര്‍ട്ടി (എസ്.പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. പിന്നാക്ക വിഭാഗങ്ങള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

യോഗി തന്റെ ബുള്‍ഡോസറുകളെ ഇനി തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ തിരിക്കട്ടെ എന്നും അഖിലേഷ് പറഞ്ഞു. ലഖ്‌നൗവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സസംസ്ഥാനത്തെ 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേര് നീക്കം ചെയ്യപ്പെട്ടന്ന അവകാശ വാദം ഒരു തവണ മാത്രമാണ് ആദിത്യനാഥ് ഉന്നയിച്ചതെന്നും അത് പിന്നീട് ആവര്‍ത്തിച്ചിട്ടില്ലെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദിത്യനാഥിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടാകാമെന്നും യാദവ് അഭിപ്രായപ്പെട്ടു.

1.27 കോടി ഹിന്ദു വോട്ടുകള്‍ നീക്കം ചെയ്തതിനെക്കുറിച്ച് ഇനി സംസാരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അഖിലേഷ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് നിങ്ങളെന്ന് യോഗിയെന്നും നിങ്ങള്‍ക്ക് ബുള്‍ഡോസറുകളോട് താത്പര്യമുണ്ടെന്ന് കരുതിയാല്‍ അവ ഇനി തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ തിരിക്കട്ടെ എന്നും എസ്.പി അധ്യക്ഷന്‍ ആദിത്യനാഥിനെ പരിഹസിച്ചു.

1.27 കോടി എന്ന കണക്ക് യോഗിക്ക് എവിടെ നിന്നാണ് കിട്ടിയത്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും ദിവ്യശക്തിയോ അല്ലെങ്കില്‍ വിവരങ്ങള്‍ ലഭിക്കാന്‍ മറ്റേതെങ്കിലും അമാനുഷിക മാര്‍ഗമോ ഉണ്ടോയെന്നും അദ്ദേഹം പരിഹിച്ചു. നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാര്‍ ‘സനാതനികള്‍’ (ഹിന്ദുക്കള്‍) തന്നെയാണോ എന്ന് അദ്ദേഹത്തിന് അറിയാമോ എന്നും അദ്ദേഹം ചോദിച്ചു.

പിന്നാക്ക വിഭാഗങ്ങള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരടങ്ങുന്ന ‘പി.ഡി.എ’വിഭാഗങ്ങളുടെ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമം നടന്നു. അതാണ് പ്രശ്‌നമെന്നും എസ്.പി. അധ്യക്ഷന്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരുടെ പേരുകള്‍ ഉത്തര്‍പ്രദേശിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബി.ജെ.പി തയ്യാറെടുക്കുന്നുണ്ട്. ഇതിനായി ബിഹാര്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നേക്കാമെന്ന് അഖിലേഷ് പറഞ്ഞു.

എസ്.ഐ.ആറില്‍ ഉത്തര്‍ പ്രദേശിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 1.27 കോടി ഹിന്ദു വോട്ടര്‍മാരെ ഒഴിവാക്കിയെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏതാനും ദിവസം മുമ്പ് ആരോപിച്ചത്. ഈ ആരോപണത്തില്‍ സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വയുടെ പ്രതികരണം ഇന്ന് പുറത്തുവന്നിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റാബേസില്‍ വോട്ടര്‍മാരുടെ മതം അല്ലെങ്കില്‍ ജാതി സംബന്ധിച്ച വിവരങ്ങള്‍ ഇല്ലെന്ന് നവ്ദീപ് റിന്‍വ പറഞ്ഞു. ലഖ്നൗവിലെ ലോക് ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടര്‍മാരുടെ പേര്, പ്രായം, ലിംഗഭേദം, വീട്ടുനമ്പര്‍, ബന്ധുക്കളുടെ പേര് തുടങ്ങിയ വിവരങ്ങള്‍ മാത്രമേ വോട്ടര്‍ പട്ടികയിലുള്ളൂ എന്നും, മതം അല്ലെങ്കില്‍ ജാതി സംബന്ധിച്ച വിവരങ്ങള്‍ അതില്‍ ഇല്ലെന്നും റിന്‍വ പറഞ്ഞു. പേരുകളില്‍ നിന്ന് വിവരങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചോ വോട്ടര്‍ പട്ടികകളില്‍ നിന്ന് സ്വതന്ത്രമായി നടത്തിയ വിലയിരുത്തലുകളിലൂടെയാകാം മതം അല്ലെങ്കില്‍ ജാതി അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ തരംതിരിച്ചുള്ള വിശകലനങ്ങള്‍ നടന്നതെന്നും റിന്‍വ അഭിപ്രായപ്പെട്ടു.

Content Highlight: Turn your bulldozer towards EC: Akhilesh taunts CM Adityanath

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related