21
November, 2026

A News 365Times Venture

21
Saturday
November, 2026

A News 365Times Venture

മണിപ്പൂരിൽ വിഷമദ്യ ദുരന്തം; 11 പേർ മരിച്ചു; 180ലേറെ പേർ ആശുപത്രിയിൽ

Date:

ഇംഫാൽ: മണിപ്പൂരിൽ വിഷമദ്യം കഴിച്ച് 11 പേർ മരിച്ചു. 180ലേറെ പേർ ആശുപത്രിയിലാണെന്നാണ് റിപ്പോർട്ടുകൾ.

ചന്ദേൽ ജില്ലയിലാണ് സംഭവം. സമീപ ജില്ലയായ കാൻ ചിങ്ങിൽ നിന്നാണ് വിഷമദ്യം വാങ്ങി കഴിച്ചതെന്ന് ചന്ദേൽ പൊലീസ് പറഞ്ഞു.

മദ്യം കഴിച്ചതിന് പിന്നാലെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തളർന്നുവീഴുകയും ചെയ്തു.

നവംബർ 18നാണ് ആദ്യത്തെ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച ആയതോടെ കൂടുതൽ പേർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തതോടെ മരണസംഖ്യ 11 ആയി ഉയർന്നെന്നാണ് റിപ്പോർട്ടുകൾ.

വിഷമദ്യം കഴിച്ച എല്ലാവരും ഒരേ കേന്ദ്രത്തിൽ നിന്നാണ് മദ്യം കഴിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് ഉത്തരവിട്ടു.

മുഖ്യമന്ത്രി ചികിത്സയിലുള്ളവരെ സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Spurious liquor tragedy in Manipur; 11 dead, over 180 hospitalized.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related