21
November, 2026

A News 365Times Venture

21
Saturday
November, 2026

A News 365Times Venture

ഞങ്ങളുടെ ദുരിതങ്ങള്‍ മറക്കരുത്; ലോക ശിശുദിനത്തില്‍ ഗസയിലെ കുട്ടികള്‍

Date:

ഗസസിറ്റി: ഗസയില്‍ ലോക ശിശുദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടിയില്‍ നൂറുകണക്കിന് ഫലസ്തീനിയന്‍ കുട്ടികള്‍ പങ്കാളികളായി. ഗാസ സിറ്റിയിലെ ടര്‍ക്കിഷ് സ്‌കൂളാണ് ഐക്യധാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചതെന്ന് അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രസംഗങ്ങള്‍, ഗാനങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും, തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മറക്കരുതെന്നും പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ ലോകത്തോട് അഭ്യര്‍ത്ഥിച്ചു.

ഇസ്രഈല്‍ നടത്തുന്ന യുദ്ധം കുട്ടികളുടെ ജീവിതത്തില്‍ ചെലുത്തുന്ന മാനുഷികവും മാനസികവും വിദ്യാഭ്യാസപരവുമായ പ്രത്യാഘാതങ്ങള്‍ എടുത്തുകാട്ടുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അനദോളു റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് അഭയാര്‍ഥി കുട്ടികള്‍ താമസിക്കുന്ന കൂടാരങ്ങള്‍ക്ക് സമീപമായിരുന്നു ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പുറയുന്നു,

വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവയ്ക്കുള്ള തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഫലസ്തീനിയന്‍ കുട്ടികള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടും, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, അന്തസ്സുള്ള ജീവിതം എന്നിവയ്ക്കുള്ള അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ടുമുള്ള സന്ദേശങ്ങള്‍ എഴുതിയ ബാനറുകളും ചിത്രങ്ങളും കൈയ്യിലേന്തിയാണ് കുട്ടികള്‍ ഐക്യദാര്‍ഢ്യ പരിപാടിക്ക് എത്തിയത്.

അതേസമയം, 2023 ഒക്ടോബറില്‍ ഇസ്രഈല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഗസ മുനമ്പില്‍ 22,000-ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയും, 45,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം. എല്ലാ വര്‍ഷവും നവംബര്‍ 20-ന് ആചരിക്കുന്ന ലോക ശിശുദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഈ കാര്യം വ്യക്തമാക്കിയതെന്ന് അനദോലു റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ കുട്ടികളെ സംരക്ഷിക്കുന്നതിനും, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും അടിയന്തരമായ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഫലസ്തീന്‍ കുട്ടികളെ സംരക്ഷിക്കുക എന്നത് വൈകിപ്പിക്കാന്‍ പാടില്ലാത്ത ഒരു അന്താരാഷ്ട്ര നിയമ ബാധ്യത ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. അവര്‍ക്കെതിരായ ഇസ്രഈലിന്റെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുകയും, ഉത്തരവാദികളെ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യുക എന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഗസയില്‍ പരിക്കേറ്റ കുട്ടികളില്‍ 11,000-ത്തിലധികം പേരുടെ പരിക്ക ഗുരുതരമാണന്നും, ഇത് അവരില്‍ വൈകല്യങ്ങള്‍ക്കും, ശരീരഭാഗങ്ങള്‍ക്ക് വിരൂപത സംഭവിക്കുന്നതിനും, ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

മാതാപിതാക്കളില്‍ ഒരാളെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 71,000-ത്തിലധികം കുട്ടികള്‍ അനാഥരായിത്തീര്‍ന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ, ഏകദേശം 8,00,000 കുട്ടികള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വന്നു. ഇവര്‍ പലരും സുരക്ഷിതമായ പാര്‍പ്പിടമോ, സ്ഥിരതയോ, ജീവിതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ കഴിയുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Content Highlight: Gaza children appeal to world: ‘Don’t forget us’

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related