21
November, 2026

A News 365Times Venture

21
Saturday
November, 2026

A News 365Times Venture

റോഹിങ്ക്യൻ വംശഹത്യയിൽ ഓങ് സാൻ സൂചിയുടെ പങ്ക് മറക്കരുതെന്ന് റാണ അയ്യൂബ്; ഐ.സി.ജെ വിധി സ്വാഗതാർഹമെങ്കിലും നീതി ഉറപ്പാക്കണമെന്ന് ആവശ്യം

Date:

ന്യൂദൽഹി: റോഹിങ്ക്യൻ ജനതയ്ക്ക് നീതി ലഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, വംശഹത്യയ്ക്ക് ഒത്താശ ചെയ്ത ഓങ് സാൻ സൂചിയുടെ കുറ്റകൃത്യങ്ങളും പങ്കും നാം ഓർക്കേണ്ടതുണ്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബ്.

റോഹിങ്ക്യൻ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ വംശഹത്യ നടത്തിയെന്ന കേസിൽ മ്യാൻമർ കുറ്റക്കാരനാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഇന്നലെ വിധിച്ചതിന് പിന്നാലെ എക്‌സിലൂടെയായിരുന്നു അവരുടെ പ്രതികരണം.

റോഹിങ്ക്യൻ ജനത ക്രൂരമായി പീഡിപ്പിക്കപ്പെടുകയും സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും പൗരത്വം പോലുമില്ലാത്തവരാക്കി മാറ്റപ്പെടുകയും ചെയ്തുവെന്നും സങ്കൽപ്പിക്കാൻ പോലുമാകാത്ത അത്രയും വലിയ അതിക്രമങ്ങൾക്കാണ് അവർ ഇരയായതെന്നും റാണ അയൂബ് പറഞ്ഞു.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ, കേവലം നിയമപരമായ അംഗീകാരം എന്നത് നീതിക്ക് പകരമാകില്ല. തങ്ങൾ അനുഭവിച്ച ദുരിതങ്ങളെ ലോകം തിരിച്ചറിയുന്നതിനേക്കാൾ അപ്പുറം, യഥാർത്ഥ നീതിയാണ് റോഹിങ്ക്യകൾ അർഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.

മ്യാൻമറിലെ സൈനിക ഭരണകൂടം റോഹിങ്ക്യകൾക്കെതിരെ വംശഹത്യ നടത്തിയപ്പോൾ, സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും മ്യാൻമർ ഭരണാധികാരിയുമായിരുന്ന ഓങ് സാൻ സൂചി സ്വീകരിച്ച നിലപാടുകൾ വലിയ അന്താരാഷ്ട്ര വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

2019-ൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ മ്യാൻമറിന് വേണ്ടി നേരിട്ട് ഹാജരായ സൂചി, സൈന്യത്തിനെതിരായ വംശഹത്യ ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കുകയും സൈനിക നടപടികളെ ന്യായീകരിക്കുകയുമാണ് ചെയ്തത്.

വംശഹത്യയ്ക്ക് മൗനാനുവാദം നൽകുകയും അന്താരാഷ്ട്ര വേദികളിൽ സൈന്യത്തിന് സംരക്ഷണം ഒരുക്കുകയും ചെയ്ത സൂചിയുടെ ഈ നിലപാടുകളെയാണ് റാണ അയൂബ് തന്റെ കുറിപ്പിലൂടെ ഓർമിപ്പിച്ചത്.

അതേസമയം, ഒരു രാജ്യം വംശഹത്യ നടത്തിയതായി അന്താരാഷ്ട്ര കോടതി കണ്ടെത്തുന്നത് ചരിത്രത്തിലാദ്യമാണ്. റോഹിങ്ക്യൻ ജനതയുടെ ഗണ്യമായൊരു വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടാണ് മ്യാൻമർ സൈന്യം പ്രവർത്തിച്ചതെന്ന് കോടതി പ്രസിഡന്റ് യു.ജി ഇവാസാവ വ്യക്തമാക്കി.

2017-ൽ റാഖൈൻ സംസ്ഥാനത്ത് സൈന്യം നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 10,000 റോഹിങ്ക്യകൾ കൊല്ലപ്പെടുകയും ഏഴുലക്ഷത്തിലധികം പേർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.

ഗ്രാമങ്ങൾ കത്തിച്ചും കൂട്ടക്കൊലകൾ നടത്തിയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമങ്ങളും ക്രൂരമായ അക്രമങ്ങളും നടത്തിയതായി കോടതി കണ്ടെത്തി.

തെളിവുകൾ നശിപ്പിക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതിരിക്കുകയും ചെയ്തതായും കോടതി നിരീക്ഷിച്ചു. ഒമ്പത് ജഡ്ജിമാർ വിധിയെ അനുകൂലിച്ചപ്പോൾ ആറ് പേർ എതിർത്തു.

1948-ലെ വംശഹത്യാ നിരോധന കൺവെൻഷൻ മ്യാൻമർ ലംഘിച്ചതായും, റോഹിങ്ക്യകൾക്ക് ആനുപാതികമായ നഷ്ടപരിഹാരം നൽകാൻ മ്യാൻമറിന് ബാധ്യതയുണ്ടെന്നും കോടതി വിധിച്ചു. നഷ്ടപരിഹാരത്തുക പിന്നീട് തീരുമാനിക്കും.

Content Highlight:Rana Ayyub urges not to forget Aung San Suu Kyi’s role in the Rohingya genocide; while welcoming the ICJ ruling, she calls for ensuring justice.

 

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related