27
November, 2026

A News 365Times Venture

27
Friday
November, 2026

A News 365Times Venture

രാഷ്ട്രീയ അജണ്ടകളെ പ്രൊഫഷണൽ കടമയായി കാണരുതെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Date:

ന്യൂദൽഹി: രാഷ്ട്രീയ അജണ്ടകളെ പ്രൊഫഷണൽ കടമയായി അഭിഭാഷകർ ചിത്രീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യക്തിപരമായ നേട്ടങ്ങൾക്കായി കോടതികളെ ലക്ഷ്യം വെക്കരുതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ബാർ അസോസിയേഷന്റെ ഭരണഘടന ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിഭാഷകർ തങ്ങളുടെ രാഷ്ട്രീയ അജണ്ടകളെ തൊഴിൽപരമായ കടമയെന്ന രീതിയിൽ അവതരിപ്പിക്കരുത്. വ്യക്തിപരമായ നേട്ടങ്ങൾക്കായി കോടതികളെ ലക്ഷ്യം വെക്കരുത്,’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഭരണഘടനാ ജനാധിപത്യത്തിൽ വിയോജിപ്പ് ഒരു ബലഹീനതയല്ലെന്നും ശക്തമായ ഒരു അഭിഭാഷക സമൂഹത്തിന് ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും വിയോജിക്കാനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വിയോജിപ്പുകളെയും തങ്ങളുടെ അധികാരത്തിന് നേരെ വരുന്ന വെല്ലുവിളിയായി കാണാതെ വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവ് സ്ഥാപനങ്ങൾക്ക് ഉണ്ടാകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇത്തരം ഇടപെടലുകൾ യുക്തിബോധത്തിലും തൊഴിൽപരമായ സത്യസന്ധതയാലും ഭരണഘടനാ നടപടിക്രമങ്ങളോടുള്ള ബഹുമാനത്താലും നയിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ ഭരണഘടനാ സ്ഥാപനങ്ങളും തങ്ങൾ പ്രയോഗിക്കുന്ന അധികാരങ്ങളെക്കുറിച്ചും തങ്ങൾ പ്രവർത്തിക്കുന്ന പരിധികളെക്കുറിച്ചും ഇപ്പോഴും ബോധവാന്മാരായിരിക്കണമെന്നും അതുപോലെ മറ്റുള്ളവരുടെ ഭരണഘടനാപരമായ ഇടങ്ങളെ ബഹുമാനിച്ചുകൊണ്ട് വേണം ഓരോ സ്ഥാപനവും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാപനപരമായ കാര്യക്ഷമതയോ സാങ്കേതിക പുരോഗതിയോ ഭരണപരമായ സൗകര്യങ്ങളോ നേടുന്നതിന് പൗരന്മാരുടെ സ്വാതന്ത്ര്യം, സമത്വം, അന്തസ് എന്നിവ ബാലികഴിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

‘ഒരു അഭിഭാഷകനെ സംബന്ധിച്ചെടുത്തോളം കക്ഷിയോടുള്ള കടമ അടിസ്ഥാനപരമാണ്. എന്നാൽ തൊഴിൽപരമായ ബാധ്യത കക്ഷിയുടെ താത്കാലിക താത്പര്യങ്ങൾക്കും അപ്പുറത്തേക്ക് നീളുന്നുണ്ട്. കോടതിയോടുള്ള സത്യസന്ധത, വസ്തുതകളും നിയമങ്ങളും അവതരിപ്പിക്കുന്നതിലെ കൃത്യത വാദങ്ങളിലെ നീതിബോധം എന്നിവയും ഒരുപോലെ പ്രധാനമാണ്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.

Content Highlight: Chief Justice Surya Kant tells lawyers not to view political agendas as a professional duty.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related