13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

ചുമ തടയാൻ ഈ നാട്ടുവഴികൾ പരീക്ഷിക്കൂ

Date:

ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകൾ, തുടർച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതു കൊണ്ടുള്ള അലർജി, ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം കൊണ്ടുണ്ടാകുന്ന തൊണ്ടയുടെയും ശ്വാസകോശങ്ങളിലെയും നീർക്കെട്ട്, അമിതമായ പുകവലി എന്നിങ്ങനെ ധാരാളം കാരണങ്ങൾ കൊണ്ടു തൊണ്ടവേദനയും ചുമയും ഉണ്ടാകാം.

ചിറ്റരത്ത ചതച്ചു വായിലിട്ട് ചവച്ചു നീരിറക്കുക. ചുമയുടെ തീവ്രത കുറയും. കണ്ണിവെറ്റിലനീരും പച്ചക്കർപ്പൂരവും ചെറുതേൻ ചേർത്തു യോജിപ്പിച്ച് അരസ്പൂൺ വീതം പലവട്ടം സേവിക്കുക. കൃഷ്ണതുളസിയില നീര്, ഇഞ്ചിനീര്, തേൻ ഇവ സമം ചേർത്ത് സേവിക്കുക. തുളസി സമൂലം കഴുകി ചതച്ചു കഷായം വച്ചു കുരുമുളകു പൊടിച്ചത് ചേർത്ത് സേവിക്കുക.

ആടലോടകത്തില അരിഞ്ഞ് ഉണക്കിപ്പൊടിച്ച് സമം മലർപ്പൊടിയും പഞ്ചസാരയും കൽക്കണ്ടം പൊടിച്ചതും കൂട്ടിക്കലർത്തി കഴിച്ചാൽ കഫത്തെ പുറത്തുകളഞ്ഞ് ചുമ ഇല്ലാതാകും. തൊട്ടാവാടിയില പിഴിഞ്ഞനീര് കരിക്കിൻവെള്ളത്തിൽ കലർത്തി കഴിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related