17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

Astrology August 6| സാമ്പത്തിക സ്ഥിരത കൈവരും; നിക്ഷേപം ശ്രദ്ധയോടെ നടത്തുക; ഇന്നത്തെ ദിവസഫലം

Date:


ഏരീസ് (Arise – മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : ഇന്ന് മേട രാശിക്കാർ നിങ്ങളുടെ പ്രണയ ജീവിതത്തിൽ ആവേശകരമായ ഒരു പുതിയ തുടക്കം കുറിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഇന്ന് നിങ്ങളുടെ പങ്കാളിയോട് നിങ്ങൾ മനസ്സ് തുറന്നു കാര്യങ്ങൾ സംസാരിക്കാനും ശ്രമിക്കുക. ഇല്ലാത്തപക്ഷം തർക്കങ്ങൾ നിലനിൽക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ബന്ധത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതും പങ്കാളികൾ തമ്മിലുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കി മുന്നോട്ടുപോകാൻ സഹായിക്കാം. അതേസമയം ഇന്ന് നിങ്ങളുടെ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. അതേസമയം ഇന്ന് വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ നിങ്ങളുടെ സമയം ഫലപ്രദമായി ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും സ്ഥിരത നിലനിൽക്കും. എങ്കിലും നിക്ഷേപ കാര്യങ്ങളിൽ വളരെ ശ്രദ്ധാപൂർവ്വം ഇടപെടുക. കൂടാതെ ഇപ്പോൾ നിങ്ങൾ ഓഹരികൾ വാങ്ങാനും വിൽക്കാനും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പെട്ടെന്നുള്ള തീരുമാനങ്ങളും ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. കൂടാതെ ഇന്ന് നിങ്ങളുടെ വീട്ടിൽ മോഷണ ശ്രമങ്ങൾ ഉണ്ടായേക്കാം. അതിനാൽ ജാഗ്രത പാലിച്ചു മുന്നോട്ടുപോകുക. ആരോഗ്യ കാര്യത്തിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 7 ആണ്, ഭാഗ്യ നിറം ചുവപ്പ്, ചുവന്ന സ്കാർഫ് നിങ്ങളുടെ കൈവശം സൂക്ഷിക്കുന്നത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related