അകാലനര തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങളറിയാം | foods, help, prevent, AGING, Premature, Latest News, News, Life Style, Health & Fitness


ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരേയും അകാലനര ബാധിക്കാറുണ്ട്. എന്നാൽ, ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അകാലനര തടയാവുന്നതാണ്.

ഇലവർഗങ്ങൾ കഴിക്കുന്നത് അകാലനരയെ തടയാൻ സഹായിക്കും. കറിവേപ്പില ധാരാളം കഴിക്കുന്നത് നര തടയും. ചീര കഴിക്കുന്നതും നല്ലതാണ്.

ക്യാരറ്റ് കഴിക്കുന്നത് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് ഉത്തമമാണ്. മുട്ട, കരള്‍, ചിക്കന്‍, ബീൻസ് എന്നിവ അകാലനരയെ അകറ്റാൻ ഏറെ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.