ആർത്തവവിരാമത്തിലും യോനിയിലെ വരൾച്ചയിലും ലൈംഗിക അപര്യാപ്തത ഏകദേശം 30% വർദ്ധിക്കുമെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇത് മിക്കപ്പോഴും ആഗ്രഹം, ഉത്തേജനം, മൊത്തത്തിലുള്ള സംതൃപ്തി എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും പഠനം അവകാശപ്പെടുന്നു.
നോർത്ത് അമേരിക്കൻ മെനോപോസ് സൊസൈറ്റിയുടെ (നാംസ്) മെഡിക്കൽ ഡയറക്ടർ ഡോ സ്റ്റെഫാനി ഫൗബിയോണാണ് പഠനം നടത്തിയത്. മെനോപോസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചില സ്ത്രീകൾക്ക്, പ്രായത്തിനനുസരിച്ച് ലൈംഗികത തൃപ്തികരമല്ല, ആർത്തവവിരാമ സമയത്ത് പ്രകടമായ കുറവുണ്ടാകും. സ്ത്രീകൾ വിവിധ പ്രായങ്ങളിൽ ആർത്തവവിരാമം ആരംഭിക്കുന്നു.
മാനസികവും വൈകാരികവുമായ അവസ്ഥ, വാർദ്ധക്യം, വിട്ടുമാറാത്ത മെഡിക്കൽ പ്രശ്നങ്ങൾ, ആർത്തവവിരാമ നില എന്നിവ ഉൾപ്പെടെ ലൈംഗിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ആർത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നത് ഒരു സ്ത്രീയുടെ ശരീരത്തിൽ വൈവിധ്യമാർന്ന ജൈവിക മാറ്റങ്ങൾക്ക് കാരണമാകുന്നു, ഇത് യോനിയിലെ ഭിത്തികളുടെ കനം കുറയൽ, ഉണങ്ങൽ, വീക്കം എന്നിവയിലേക്ക് നയിക്കുന്നു.