23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും കഴിക്കാം ഈ പഴങ്ങൾ…

Date:



ദഹനപ്രശ്‌നങ്ങൾ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ദഹനത്തെ മെച്ചപ്പെടുത്താൻ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. അതുപോലെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫൈബർ അടങ്ങിയ പഴങ്ങൾ. ഇവ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

അത്തരത്തിൽ ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം…
ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഓറഞ്ചിൽ ഫൈബറും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഓറഞ്ചിലെ ഫൈബർ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മാതളം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കലോറി കുറഞ്ഞ ഇവയിൽ ആൻറി ഓക്സിഡൻറുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും സഹായിക്കും.

ആപ്പിളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബറിനാൽ സമ്പന്നമായ ആപ്പിൾ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ ആപ്പിളിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

കിവിയാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നാരുകൾ ധാരാളം അടങ്ങിയ കിവി കഴിക്കുന്നതും മലബന്ധത്തെ അകറ്റാൻ സഹായിക്കും. കലോറി കുറഞ്ഞ ഇവ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റിൽ ഉൾപ്പെടുത്താം.
പേരയ്ക്കയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബറിനാൽ സമ്പന്നമായ ഇവയും ദഹനം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും സഹായിക്കും.

സീതപ്പഴമാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. കലോറി കുറഞ്ഞ സീതപ്പഴം വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഫൈബർ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related