ടിക്ക് ടോക്ക് വീഡിയോയിലൂടെ ശ്രദ്ധേയനായ തരുൺ നായകിന്റെ ഫാഷനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റ്. വസ്ത്രങ്ങൾക്ക് പകരം വീട്ടിലെ പല വസ്തുക്കളും ധരിച്ചെത്തുന്ന തരുണിന്റെ വീഡിയോകൾക്ക് മില്യണിലധികം കാഴ്ചക്കാരാണ് ഉള്ളത്.
2023ലെ തന്റെ ഫാഷനുകൾ കോർത്തിണക്കിയുള്ള ചെറു വീഡിയോ പങ്കുവച്ചിരിക്കുകയാണ് തരുൺ നായക്. ഇതിൽ വസ്ത്രത്തിന് പകരം മീൻ, കരിക്ക്, മുളക്, പാത്രങ്ങൾ, പൂക്കൾ, പഞ്ഞി തുടങ്ങിയവരാണ് തരുൺ ഉപയോഗിച്ചിരിക്കുന്നത്
READ ALSO: ജെസ്ന തിരോധാന കേസ്; അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ
തെലുങ്കാന സ്വദേശിയാണ് തരുൺ നായക്. പലപ്പോഴും ട്രോളുകളാണ് നേരിടേണ്ടി വന്നിട്ടുള്ളതെങ്കിലും അവയൊന്നും തന്നെ ബാധിക്കാറില്ല എന്ന നിലപാടിലാണ് ഈ യുവാവ്.