നിലവിളക്കിൽ 4 തിരിയിട്ട് ഒരിക്കലും കത്തിക്കരുത്, നിലവിളക്കിലെ തിരികളുടെ എണ്ണവും അവയുടെ ഫലങ്ങളും അറിയാം
ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്കുകൾ. ക്ഷേത്രങ്ങളിലും പൂജകളിലും എല്ലാം നിലവിളക്ക് കത്തിച്ച് ആരാധനകൾ നടത്താറുണ്ട്. പുരാണങ്ങൾ, വേദങ്ങൾ, തന്ത്ര ഗ്രന്ഥങ്ങൾ, വാസ്തുശാസ്ത്രം, ജ്യോതിഷശാസ്ത്രം എന്നിവയിലൊക്കെ നിലവിളക്ക് കത്തിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. നിത്യവും നിലവിളക്ക് കത്തിക്കുന്ന ഇടങ്ങളിൽ ലക്ഷ്മി ദേവി വസിക്കുമെന്നാണ് വിശ്വാസം. നിലവിളക്കിലെ ഓരോ തിരികളും വ്യത്യസ്ത ഫലങ്ങൾ നൽകുന്നതിനാൽ, നിലവിളക്ക് കത്തിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിളക്കിലെ തിരികളുടെ ഫലങ്ങൾ എന്തൊക്കെ എന്ന് അറിയാം.
ഒറ്റത്തിരി: നിലവിളക്കില്‍ സാധാരണ ഒറ്റത്തിരിയിട്ടു കത്തിച്ചാല്‍ രോഗ ദുരിതങ്ങളും ദു:ഖ ദുരിതങ്ങളുമാണ് ഫലം. ഒറ്റത്തിരിയാല്‍ വിളക്ക് കത്തിക്കുന്ന കുടുംബത്തില്‍ നിന്ന് രോഗങ്ങള്‍ അകലില്ല. അത് ശാരീരികമായും ഭൗതികമായും ബാധിക്കാം. അതായത്, കുടുംബ അഭിവൃദ്ധിയും ഐശ്വര്യവുമൊക്കെ നഷ്ടപ്പെടുന്നതാണ്. ഏത് കാര്യത്തിനും തടസ്സങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരും.
രണ്ട് തിരി: കിഴക്കും പടിഞ്ഞാറുമായി കൂപ്പുകൈ രീതിയില്‍ രണ്ട് തിരിയിട്ട് നിലവിളക്ക് കൊളുത്തുന്നത് ഉത്തമകരമാണ്. സാമ്പത്തികമായി നേട്ടങ്ങള്‍ ഭവിക്കും. സാമ്പത്തികമായ ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഇത്തരത്തില്‍, രാവിലെയും വൈകിട്ടും നിലവിളക്ക് തെളിക്കുന്നത് അനുഗ്രഹപരമായ ഫലങ്ങള്‍ നല്‍കും. പൊതുവേ, ക്ഷേത്രങ്ങളിലും പൂജകളിലും ഒക്കെ രണ്ട് തിരിയിട്ട് നിലവിളക്കുകള്‍ കത്തിക്കാറുണ്ട്.
മൂന്ന് തിരി: മൂന്ന് തിരിയിട്ട് സാധാരണ വിളക്ക് തെളയിക്കാറില്ല. എന്നാല്‍, ചില പൂജാ വിധികളിലും തേവാര മൂര്‍ത്തികള്‍ക്കും കിഴക്ക്, പടിഞ്ഞാറ്, വടക്ക്കിഴക്ക് ദിക്കുകളി തിരിയിട്ട് വിളക്ക് കത്തിക്കുന്നു. ഇത് പ്രത്യേക ഉദ്ദേശത്തോടെയുള്ളതാണ്. അതേസമയം, വീടുകളില്‍ ഇത് പിന്തുടരേണ്ട കാര്യമില്ല. ഇങ്ങനെയല്ലാതെ, മൂന്ന് തിരിയിട്ട വിളക്ക് കത്തിക്കുന്നത് ശുഭകരമല്ല. അഞ്ച് തിരിയിട്ട് കത്തിച്ച വിളക്കില്‍, രണ്ട് തിരികള്‍ അണഞ്ഞ് മൂന്ന് തിരികള്‍ മാത്രമായി തെളിഞ്ഞ് നില്‍ക്കുന്നതും ദോഷകരമാണ്. മൂന്ന് തിരിയിട്ടുള്ള വിളക്ക് തെളിയിക്കുന്നത്, ജീവിതത്തില്‍ വലിയ ദാരിദ്യദു:ഖങ്ങള്‍ക്ക് അതായത്, അന്ന വസ്ത്രാദികള്‍ക്ക് പോലും ഗതിയില്ലാതാക്കുന്നാണ്.
നാല് തിരി: നിലവിളക്കില്‍ നാല് തിരിയിട്ട് ഒരിക്കലും കത്തിക്കാറില്ല. പൂജാവിധികളിലും ഇതിന് സ്ഥാനമില്ല. നാല് തിരിയിട്ട് കത്തി നില്‍ക്കുന്ന വിളക്ക് അശുഭകരവും അമംഗളകരവുമാണ്. ഇപ്രകാരം, നിലവിളക്ക് തെളിയിച്ചാല്‍ അത് കുടുംബത്തിലും ജീവിതത്തിലും പരാജയം, മന്ദത, തടസ്സം എന്നിവയ്ക്ക് ഇടയാക്കും.
അഞ്ച് തിരി: അത്യുത്തമമായി കണക്കാക്കുന്ന ഒന്നാണ് അഞ്ച് തിരിയിട്ട് കത്തിച്ച നിലവിളക്ക്. ഭദ്രദീപം എന്ന് പറയുന്ന ഈ രീതിക്ക്, തന്ത്രത്തില്‍ അതീവ പ്രധാന്യമുണ്ട്. പൂജകളില്‍ വിളക്കിലേക്ക് ദേവതാ ചൈതന്യത്തെ അവാഹിക്കുമ്പോള്‍ ഭദ്രദീപമാണ് പിന്തുടരുന്നത്. വിശേഷ ദിവസങ്ങളില്‍ വീടുകളിലും അഞ്ച് തിരിയിട്ട് വിളക്ക് തെളിയിക്കാം. സര്‍വ്വഐശ്വര്യങ്ങളും സര്‍വ്വസൗഭാഗ്യങ്ങളും ഇതിലൂടെ പ്രദാനമാകും. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്നിങ്ങനെയാണ് അഞ്ച് തിരികള്‍ ഇട്ട് വിളക്ക് തെളിയിക്കേണ്ടത്.