കട്ടൻ കാപ്പിയും ചായയും ഒഴിവാക്കൂ, നെയ്യ് കാപ്പി ശീലമാക്കൂ


രാവിലെ എന്നും ചായയോ കാപ്പിയോ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പേരും. എന്നാൽ കട്ടൻ കാപ്പി കുടിക്കുന്നതിനെക്കാള്‍ നെയ്യ് ഒഴിച്ച കാപ്പി കുടിക്കുന്നത് ദീർഘനേരം ഊർജ്ജം നിലനിർത്താൻ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമായ നെയ്യ് ഒഴിച്ച്‌ കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാം.

നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പ് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീൻ ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. അതുകൊണ്ട് തന്നെ ഊർജം നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കും.

read also: പ്രാണപ്രതിഷ്ഠ നടത്താൻ കഠിനമായ വ്രതാനുഷ്ഠാനങ്ങൾവേണം, നിലത്തുറങ്ങണം, ഗായത്രി മന്ത്രം ജപിക്കണം: ആചാര്യ സത്യേന്ദ്ര ദാസ്

ഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് നെയ്യ്. ഹൃദയാരോഗ്യം, മെറ്റബോളിസം, തലച്ചോറിന്റെ പ്രവർത്തനം എന്നിവ വർധിപ്പിക്കാനും ഇത് സഹായിക്കും. വെറും വയറ്റില്‍ കാപ്പി കുടിക്കുന്നവർ അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരാകും. എന്നാൽ, നെയ്യില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ദഹനവ്യവസ്ഥയെ എളുപ്പമാക്കും. നെയ്യിലെ ഫാറ്റി ആസിഡുകള്‍ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നു.

നെയ്യ് കാപ്പി ഉണ്ടാക്കിക്കുന്ന വിധം

സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വളരെ എളുപ്പമാണ് നെയ്യ് ഒഴിച്ചുള്ള കാപ്പി ഉണ്ടാക്കാൻ. കാപ്പി ഉണ്ടാക്കിയ ശേഷം കുറച്ച്‌ നേരം കൂടി തിളപ്പിക്കുക. ശേഷം ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചേർക്കുക. കുറച്ച്‌ നേരം ഇളക്കിയ ശേഷം ആവശ്യത്തിന് മധുരം ചേർത്ത് കുടിക്കാം.