ഗായത്രീ മന്ത്രവും പ്രാധാന്യവും



സൂര്യദേവനെ ഉപാസിച്ചു കൊണ്ടുള്ള മന്ത്രമാണ് ഗായത്രീ മന്ത്രം. ഏറെ ശക്തിയുള്ള മന്ത്രമാണിതെന്നാണ് വിശ്വാസം. ഗായത്രീ മന്ത്രം ശരീരത്തിനും മനസിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഈശ്വരകടാക്ഷം, ബ്രഹ്മജ്ഞാനം, സമൂഹത്തിന്റെ സന്തോഷം, ധനം എന്നീ ഉദ്ദേശങ്ങളോടെയാണ് ഇത് ചൊല്ലുന്നത്. ഇതിനു കൃത്യമായ രീതികളും വിശ്വാസങ്ങളുമെല്ലാമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ.

രുദ്രാക്ഷം കയ്യില്‍ പിടിച്ച് ഈ മന്ത്രം ജപിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങള്‍ക്കുള്ളില്‍ത്തന്നെ ആത്മീയതയുണര്‍ത്താന്‍ ഈ മന്ത്രത്തിനു സാധിയ്ക്കും. ദുര്‍ശക്തികളുടെ സ്വാധീനം കാരണം ആളുകള്‍ക്ക് അനാരോഗ്യം വരാന്‍ സാധ്യതയുണ്ട്. ഇതില്‍ നിന്നും രക്ഷ നല്‍കാന്‍ ഗായത്രീ മന്ത്രം സഹായിക്കുന്നു. അടുത്ത തലമുറയ്ക്ക് സത്ബുദ്ധി ലഭിയ്ക്കുന്നതിനും ഗായത്രീ മന്ത്രം സഹായിക്കും. കുടംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകാന്‍ ഗായത്രീ മന്ത്രം സഹായിക്കുന്നു.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അയോധ്യയായിരിക്കും തുറുപ്പ് ചീട്ട്: കഥാകൃത്ത് ടി പത്മനാഭന്‍

ദിവസം മൂന്നുതവണ ഗായത്രീ മന്ത്രം ചൊല്ലാനുള്ള സമയങ്ങളുണ്ട്. ഒന്ന് സൂര്യോദയത്തിനു മുന്‍പ്. സൂര്യോദയത്തിനു മുന്‍പു തുടങ്ങി സൂര്യനുദിയ്ക്കും വരെ ഇതു ചൊല്ലാം. സന്ധ്യസമയത്തും, അതായത്, സൂര്യാസ്തമയ സമയത്തും ഗായത്രീ മന്ത്രമാകാം. എന്നാല്‍ ഏറ്റവും ഉചിതം പുലര്‍ച്ചെ തന്നെയാണ്. വിട്ടുമാറാത്ത അസുഖങ്ങളാണെങ്കില്‍ ഏതെങ്കിലും വിശേഷദിവസങ്ങളില്‍ ചുവന്ന വസ്ത്രം വിരിച്ച് ഇതില്‍ ഇരുന്ന് മന്ത്രം ചൊല്ലാം. അടുത്തായി ഒരു പാത്രത്തില്‍ വെള്ളവും വയ്ക്കണം. മന്ത്രം ചൊല്ലിയ ശേഷം ഈ വെള്ളം കുടിയ്ക്കാം.