ഇറച്ചിയും മീനും മുട്ടയും രുചികരമായി തയ്യാറാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍


ഇറച്ചിയും മീനും മുട്ടയും തയ്യാറാക്കുമ്പോഴുള്ള ചില പൊടിക്കൈകള്‍ നോക്കാം.

ഇറച്ചിക്കറി തയ്യാറാക്കുമ്പോള്‍ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുന്നത് ആരോഗ്യദായകമാണ്.

മീനും ഇറച്ചിയും തയ്യാറാക്കുമ്പോള്‍ വെളുത്തുള്ളി ചേര്‍ത്താല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാം.

മാംസം തയ്യാറാക്കുന്നതിന് മുന്‍പ് അരമണിക്കൂര്‍ നല്ല ചൂടുള്ള വെള്ളത്തിലിടുക. മാംസത്തിനടിയിലുള്ള കൊഴുപ്പ് ചൂടുവെള്ളത്തിലലിയും.

മീന്‍കറിയും ഇറച്ചിക്കറിയും തയ്യാറാക്കി തണുപ്പിച്ച് ഫ്രിഡ്ജില്‍ വച്ചാല്‍ കൊഴുപ്പ് മുകളില്‍ കട്ടിയാകും. ഇതു സ്പൂണ്‍കൊണ്ട് മാറ്റാം.

കോഴിയിറച്ചിയും മീനും വറുക്കാതെ ആവിയില്‍ പാകപ്പെടുത്തുന്നത് കൂടുതല്‍ ആരോഗ്യകരമാണ്.

ചിക്കന്‍ ഫ്രൈ ഇഷ്ടമുള്ളവര്‍ വറുക്കുന്നതിന് പകരം ഓവനിലോ തന്തൂരിയിലോ ഗ്രില്‍ ചെയ്യുക.

പോത്തിറച്ചി (ബീഫ്) പാകം ചെയ്യുമ്പോള്‍ ഒരു കഷണം പപ്പായ കൂടി ചേര്‍ത്താല്‍ ഇറച്ചിക്കറിക്കു നല്ല മാര്‍ദവം കിട്ടും.

മീന്‍കറിയിലും അച്ചാറിലും തോരനിലും മെഴുക്കുപുരട്ടിയിലും കാന്താരി മുളകു ചേര്‍ത്താല്‍ ബിപി നിയന്ത്രിക്കാം.

മത്തി, കൊഴുചാള, അയില എന്നീ ചെറുമീനുകളിലെ ഒമേഗാ-3 ഫാറ്റി ആസിഡുകള്‍ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നു.

മണ്‍പാത്രത്തില്‍ മീന്‍കറി തയാറാക്കിയാല്‍ കൂടുതല്‍ ദിവസം കേടു കൂടാതിരിക്കും. രുചിയേറും.

മീന്‍കറിക്കു പുളിക്കായി കുടമ്പുളിയോ ഇരുമ്പന്‍പുളിയോ ഉപയോഗിക്കുക. വാളന്‍പുളി കഴിവതും വേണ്ട. കുടമ്പുളിയാണു ചേര്‍ക്കുന്നതെങ്കില്‍ ദഹനം സുഗമമാകും.

മീനും കൊഞ്ചും വറുക്കുന്നതിനു പകരം അരപ്പുപുരട്ടി ഇലയില്‍ വച്ചു പൊതിഞ്ഞുകെട്ടി എണ്ണമയം പുരട്ടിയ ചട്ടിയില്‍ പൊള്ളിച്ചെടുക്കുക.

രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ള മാത്രം കഴിക്കുക.