20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും


20വര്‍ഷം വരെ ഒളിച്ചിരിക്കുന്ന ഒരു ഗുരുതരരോഗമാണ് ഹെപ്പറ്റൈറ്റിസ് സി രോഗബാധിതരുടെ ശരീര സ്രവങ്ങള്‍ വഴിയാണ് പകരുന്നത്. അഞ്ച് തരം ഹൈപ്പറ്റൈറ്റിസ് വൈറസുകളാണ് ഉള്ളത്. ഇവയില്‍ ചിലത് ശരീര സ്രവങ്ങള്‍ വഴിയും ചിലത് ഭക്ഷണം വെള്ളം എന്നിവ വഴിയും ചിലതാകട്ടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയും ആണ് പകരുന്നത്.

ഹെപ്പറ്റൈറ്റിസ് സി വൈറസാണ് രോഗം പരത്തുന്നത്. രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴിയാണ് ഇത്തരം വൈറസുകള്‍ പകരുന്നത്. പലപ്പോഴും കുത്തിവെപ്പിനുപയോഗിക്കുന്ന സൂചികള്‍ വഴിയാണ് രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാവുന്നത്. മയക്കുമരുന്ന് സിറിഞ്ച് വഴി ശരീരത്തില്‍ ഉപയോഗിക്കുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ഗര്‍ഭിണികളില്‍ രോഗമുണ്ടെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിലേക്കും പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗബാധിതര്‍ ഹസ്തദാനം നടത്തുമ്പോള്‍, ചുമ, തുമ്മല്‍, മൂക്കു ചീറ്റല്‍, മുലപ്പാല്‍ നല്‍കല്‍, രോഗിയുടെ പാത്രം ഉപയോഗിക്കല്‍ തുടങ്ങിയവ വഴിയെല്ലാം രോഗം വരാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി പലപ്പോഴും ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. അതുകൊണ്ട് തന്നെ രോഗം വരാതെ സൂക്ഷിക്കുകയാണ് ചെയ്യേണ്ട കാര്യം. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് ഹെപ്പറ്റൈറ്റിസ് സി രോഗം പെട്ടെന്ന് പിടിപെടുന്നത്. രോഗലക്ഷണങ്ങള്‍ ഒന്നും പുറത്ത് കാണിക്കാതെ 20 വര്‍ഷത്തിലധികം ശരീരത്തില്‍ ഒളിച്ചിരിക്കാന്‍ ഈ വൈറസിന് കഴിയും.

അതിലുപരി രോഗം മൂര്‍ച്ഛിച്ച് കഴിയുമ്പോഴായിരിക്കും പലരും അറിയുന്നത്. കരളിന് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥ ഉണ്ടാവുമ്പോഴാണ് ഈ രോഗം പുറത്ത് ചാടുന്നത്. ആരംഭത്തില്‍ കൃത്യമായി മരുന്ന് കഴിച്ചാല്‍ ഈ രോഗാവസ്ഥയെ ഇല്ലാതാക്കാന്‍ കഴിയും.

അതികഠിനമായ പനിയാണ് പ്രധാനപ്പെട്ട ഒരു ലക്ഷണം. ഇത് പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ വഴിയാവാം ഉണ്ടാവുന്നത്. ശരീരം വൈറസിനോ ബാക്ടീരിയക്കോ ആക്രമിക്കാന്‍ വഴിവെച്ച് കൊടുക്കുകയാണ് എന്നതാണ് ഇത്തരം പനിയിലൂടെ ഉദ്ദേശിക്കുന്നത്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നു. മാത്രമല്ല പനിയാണെങ്കിലും ഇടവിട്ട് തണുപ്പും ചൂടും ഒരുപോലെ തന്നെ ശരീരത്തെ ആക്രമിക്കുന്നു. ഇത്തരത്തില്‍ ഒരു അവസ്ഥ നിങ്ങള്‍ക്കുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കേണ്ടതാണ്.

ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള തിണര്‍പ്പോ ചുവന്ന പാടുകളോ കണ്ടാല്‍ അതിനെ വെറുതേ അവഗണിക്കരുത്. ഇത് കരളില്‍ ബിലിറുബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ വിഷാംശം കെട്ടിക്കിടക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ തടിപ്പോ ചൊറിച്ചിലോ ഉണ്ടായാല്‍ അതൊരിക്കലും സാധാരണമാണെന്ന് കരുതി ഒഴിവാക്കരുത്. പല തരത്തിലുള്ള മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്നു. ഇത് തന്നെയാണ് പലപ്പോഴും ഹെപ്പറ്റൈറ്റിസ് പോലുള്ള പ്രശ്‌നത്തില്‍ കലാശിക്കുന്നതും.

പേശീവേദനയാണ് മറ്റൊന്ന്. ശരീരത്തില്‍ ഹെപ്പറ്റൈറ്റിസ് വൈറസ് കടന്നു കൂടിയിട്ടുണ്ട് എന്നതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പേശീവേദന. ഇത് പിന്നീട് രക്തത്തിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇതോടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇല്ലാതാവുന്നു. ഇത് പലപ്പോഴും പല തരത്തില്‍ ആണ് പ്രതിസന്ധികള്‍ ശരീരത്തിന് സൃഷ്ടിക്കുന്നത്. ഇതിലൂടെ കരളിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. മാത്രമല്ല ഇത് റുമാറ്റിക് രോഗത്തിലേക്ക് നയിക്കാന്‍ കാരണമാകുന്നു.