കണ്ടക ശനിയും ഏഴര ശനിയും ഇനി ഭയപ്പെടേണ്ട. ഇത്രയും ചെയ്താൽ മതി



ശനി ദോഷം മാറാൻ ശാസ്താവിനെ ഭജിക്കാം. ജ്യോതിഷത്തിൽ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷം മാറാൻ ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നത് ദോഷമകറ്റുമെന്നാണ് വിശ്വാസം. ഒരിക്കലൂണോ പൂർണമായ ഉപവാസമോ തിരഞ്ഞെടുക്കാം. നീരാഞ്ജനമാണ് ശനി ദോഷശാന്തിക്കായി അയ്യപ്പക്ഷേത്രങ്ങളിൽ ശനിയാഴ്ചകളിൽ നടത്താറുള്ള പ്രധാന വഴിപാട്. വിവാഹിതർ ശനി ദോഷ പരിഹാരത്തിനായി ക്ഷേത്രദർശനം നടത്തുന്നത് പങ്കാളിയോടൊപ്പമായാൽ കൂടുതൽ നല്ലത്.

തിരുവാതിര, ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാർ ശനി ദശാകാലത്ത് ശാസ്താ ക്ഷേത്രദർശനം നടത്തുകയും യഥാശക്തി വഴിപാടുകൾ നടത്തുന്നതും ഉത്തമമാണ്. പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളുടെ അധിപൻ ശനി ആകയാൽ എല്ലാ ദശാകാലങ്ങളിലും ശുഭഫലങ്ങൾക്കായി ശാസ്താ ക്ഷേത്ര ദർശനം നടത്താം