‘കയ്യില്‍ നീര് വന്നു, ശരീരം മുഴുവന്‍ വ്യാപിച്ചു’: നടി സുഹാനിയുടെ ജീവനെടുത്ത ഡെര്‍മറ്റൊമയോസിറ്റിസിനെക്കുറിച്ച് അറിയാം



ദംഗലില്‍ ബാലതാരമായി എത്തിയ നടി സുഹാനി ഭട്‌നഗറിന്റെ അപ്രതീക്ഷിത വിയോഗം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. 19-ആം വയസിലാണ് സുഹാനി ലോകത്തോട് വിടപറഞ്ഞത്. സുഹാനിയെ ബാധിച്ച രോഗത്തെക്കുറിച്ച്‌ വെളിപ്പെടുത്തിരിക്കുകയാണ് മാതാപിതാക്കള്‍.

രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ഡെര്‍മറ്റൊമയോസിറ്റിസ് എന്ന രോഗമാണ് സുഹാനിയെ ബാധിച്ചത്. രണ്ട് മാസം മുന്‍പാണ് സുഹാനിയുടെ കയ്യില്‍ നീര് വന്ന് വീര്‍ക്കാന്‍ തുടങ്ങിയത്. ആദ്യം ഇത് സാധാരണയാണെന്ന് കരുതി. പിന്നീട് നീര് മറ്റ് കയ്യിലേക്കും ശരീരം മുഴുനും പടരാന്‍ തുടങ്ങി. നിരവധി ഡോക്ടര്‍മാരെ കാണിച്ചെങ്കിലും രോഗം കണ്ടെത്താനായില്ല. എയിംസില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് ഡെര്‍മറ്റൊമയോസിറ്റിസ് ആണെന്ന് കണ്ടെത്തിയത്.

read also: കാൻസറിനു കാരണം: പുതുച്ചേരിക്കു പിന്നാലെ പഞ്ഞി മിഠായി നിരോധിച്ച്‌ തമിഴ്നാടും

സ്റ്റിറോയ്ഡ് എടുക്കുക എന്നതു മാത്രമായിരുന്ന ഏക ചികിത്സ. രോഗപ്രതിരോധ ശേഷി മോശമായതോടെ സുഹാനിക്ക് ഇന്‍ഫെക്ഷനാവുകയായിരുന്നു. ശ്വാസകോശത്തെ ബാധിച്ചതോടെ ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുകയും ശ്വാസതടസമുണ്ടാവുകയുമായിരുന്നു.