ഇന്ന് നമുക്ക് മുട്ട റോസ്റ്റ് വെച്ചിട്ട് ഒരു നല്ല ടേസ്റ്റി പുട്ട് തയ്യാറാക്കിയാലോ?


പല രീതിയിൽ പുട്ട് തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് മുട്ട റോസ്റ്റ് വെച്ചിട്ട് ഒരു നല്ല ടേസ്റ്റി പുട്ട് തയ്യാറാക്കിയാലോ. എങ്ങനെയാണ് ഈ പുട്ട് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം പുട്ടിന് വേണ്ട മാവ് നനച്ചെടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പുട്ടുപൊടി ചേർത്ത് കൊടുക്കുക. ശേഷം പൊടിയിലേക്ക് പാകത്തിനുള്ള ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കുക.

ശേഷം കലക്കിവെച്ച മാവിനെ അടച്ചു മാറ്റി വയ്ക്കുക. ഇനി മുട്ട റോസ്റ്റ് തയ്യാറാക്കാനായി നാല് കോഴി മുട്ട പുഴുങ്ങി എടുക്കുക. പുഴുങ്ങിയ മുട്ടയെ നാല് പീസുകളായി വട്ടത്തിൽ മുറിച്ചെടുക്കുക. ഇനി ഒരു പാത്രം അടുപ്പിൽ വയ്ക്കുക. എന്നിട്ട് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് അരടീസ്പൂൺ പെരുംജീരകവും ചേർത്ത് ഒന്ന് പൊട്ടിക്കുക. ശേഷം അതിനൊപ്പം കുറച്ചു കറിവേപ്പിലയും ചേർത്ത് കൊടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, രണ്ട് ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, 2 പച്ചമുളക് നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലപോലെ ഒന്നു വഴറ്റിയെടുക്കുക. ശേഷം വാടി വന്ന മിക്സി ലേക്ക് 2 സവാള ചെറുതായി അരിഞ്ഞു ചേർത്ത് നല്ലപോലെ ഒന്നും വഴറ്റിയെടുക്കുക. നല്ല സോഫ്റ്റായി വന്ന സവാളയിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.

ഒരു മൂന്നുമിനിറ്റോളം മല്ലിപ്പൊടിയും ചേർത്ത് സവാള വഴറ്റിയശേഷം അര ടീസ്പൂൺ കുരുമുളക് പൊടിയും, മൂന്നു നുള്ള് മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാല പൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലപോലെ വരട്ടിയെടുക്കുക. ശേഷം അടച്ചുവെച്ച് 10 മിനിറ്റ് ലോഫ്‌ളൈമിൽ വേവിച്ചെടുക്കുക. 10 മിനിറ്റ് ആയപ്പോൾ തക്കാളിയും സവാളയുമെല്ലാം നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ഇനി നല്ലപോലെ തക്കാളി ഉടച്ചെടുത്ത ശേഷം കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക.

ഇതിലേക്ക് നേരത്തെ അരിഞ്ഞു വെച്ചിട്ടുള്ള പുഴുങ്ങിയ മുട്ട ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. എന്നിട്ട് അടുപ്പിൽ നിന്ന് മാറ്റുക. ശേഷം നേരത്തെ വെള്ളത്തിൽ കലക്കി വച്ചിരുന്ന മാവ് നല്ലപോലെ കുതിർന്നു പുട്ടിന് നനക്കുന്ന മാവിൻറെ പരുവത്തിലായി കിട്ടിയിട്ടുണ്ട്. നല്ലപോലെ ഇളക്കി ഒന്ന് ചെറിയ തരികൾ ആക്കി എടുക്കുക. എന്നിട്ട് ഒരു ചിരട്ട പുട്ടുകുറ്റിയിൽ കുറച്ച് തേങ്ങ ഇട്ടു കൊടുക്കുക. എന്നിട്ട് അതിന് മുകളിലായി പുട്ടുപൊടി ഒരു ലെയർ ഇട്ടു കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിൽ മുട്ടറോസ്റ്റ് വച്ചു കൊടുക്കുക.

എന്നിട്ട് അതിൻറെ മുകളിലായി പുട്ടുപൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിൽ തേങ്ങയും ചേർത്ത് അടച്ചുവെച്ച് പുട്ട് നല്ലപോലെ വേവിച്ചെടുക്കുക. പിന്നെ സാധാരണ പോലെ തന്നെ പുട്ട് തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായി ട്ടുള്ള പുട്ട് ഇവിടെ തയ്യാറായിട്ടുണ്ട്.

courtesy: kannur Kitchen