പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തടയാന്‍ സൈക്ലിംഗും ജോഗിങും



സൈക്ലിംഗ്, ജോഗിംഗ്, നീന്തല്‍ എന്നി പ്രക്രിയകളിലൂടെ പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തി. വര്‍ഷത്തില്‍ ഏകദേശം 3 ശതമാനം പേരാണ് ഫിറ്റ്‌നസ് പതിവാക്കിയിരിക്കുന്നത്. അവരില്‍ 35 ശതമാനം വരെ കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്. കാന്‍സര്‍ തടയുന്നതിനുവേണ്ടി പുരുഷമാര്‍ക്ക് അവരുടെ കാര്‍ഡിയോസ്പിറേറ്ററി ഫിറ്റ്‌നസ് വര്‍ധിപ്പിക്കാനും ഗവേഷകര്‍ നിര്‍ദ്ദേശിച്ചു.

Read Also: ഉയര്‍ന്ന ചൂട്, ധാരാളം വെള്ളം കുടിക്കണം: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

പഠനത്തിന്റെ അടിസ്ഥാനത്തില്‍ 592 പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. കൂടാതെ 46 പേര്‍ രോഗം മൂലം മരിച്ചവെന്നും, ഫിറ്റ്‌നസ് ഉള്ള പുരുഷന്മാര്‍ക്ക് രോഗം വളരെ കുറവാണെന്നും പഠനത്തില്‍ പറയുന്നു. പ്രോസ്റ്റേറ്റ് കാന്‍സറിന്റെ സാധ്യത കുറയ്ക്കുന്നതിനുള്ള വ്യായാമത്തെ ബന്ധിപ്പിക്കുന്ന ആദ്യ ഗവേഷണം കൂടിയാണിത്.