പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം
കോഴിക്കോട് : തളിമഹാദേവക്ഷേത്രം കേരളത്തിലെ ഒരു മഹാക്ഷേത്രങ്ങളിൽ ഒന്നാണ്. അനുഷ്ഠാനകലകളുടെ കേന്ദ്രമായ ഇവിടം പാണ്ഡിത്യ പരീക്ഷണത്തിന്റെയും പദവി നിർണയത്തിന്റെയും വേദി കൂടിയാണ്. ശൈലാധിപനായ പരമശിവനും സമുദ്രത്തില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവും ഒരേ വാസ്തുവിനുള്ളിൽ വാണരുളുന്നു എന്ന പ്രത്യേകതയും തളിക്ഷേത്രത്തിനുണ്ട്.
പരശുരാമനുമായി ബന്ധപ്പെട്ടാണ് തളി ക്ഷേത്രത്തിന്റെ ചരിത്രം പറയുന്നത്. ഒരിക്കൽ പരമശിവൻ കുടുംബസമേതം ഇവിടെ പ്രത്യക്ഷപ്പെട്ടു. ആ ദിവ്യ ജോതിസ്സ് ഉടൻ തന്നെ സ്വമേധയാ ഒരു ജ്യോതിർ ലിംഗമായി പരിണമിച്ചു. ഈ ദിവ്യ സാന്നിധ്യത്തെ പരശുരാമൻ നാടിന്റെ ഭാഗ്യാനുഭവമാക്കുന്നതിനുവേണ്ടി ഇവിടെ സുരക്ഷിതമാക്കി. കുറച്ചു കാലങ്ങൾ കഴിഞ്ഞ് സാമൂതിരി രാജാവിന്റെ ശ്രദ്ധയിൽപ്പെടുകയും വൈകാതെ തന്നെ ഇവിടെ ദേശാധിത്യമുള്ള ഒരു മഹാക്ഷേത്രം രൂപപ്പെടുകയും ചെയ്തു. ഗണപതി, ശാസ്താവ്, മഹാവിഷ്ണു, ഉഗ്രനരസിംഹമൂർത്തി, മഹേശ്വരൻ എന്നിവരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
രാജവാഴ്ച അവസാനിക്കുകയും ജനാധിപത്യ ഗവൺമെന്റ് അധികാരത്തിൽ വരികയും ചെയ്തതോടെ കേരളത്തിലെ ക്ഷേത്രങ്ങൾക്ക് പല പ്രകാരത്തിലുള്ള വിഷമതകൾ അനുഭവിക്കേണ്ടി വന്നു. 1976–ൽ ധ്വജ പ്രതിഷ്ഠ നടത്തി ഇന്ന് നല്ലരീതിയിൽ പ്രവര്‍ത്തനങ്ങൾ നടന്നു വരുന്നു