നിങ്ങള്‍ ഒറ്റപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഒറ്റപ്പെടില്ല
ചിലര്‍ എപ്പോഴും ഒറ്റപ്പെടാറുണ്ട്. എന്താണ് കാരണം എന്ന് പരിശോധിക്കാം. ഒറ്റപ്പെടുന്നത് ചിലര്‍ക്ക് ഇഷ്ടമാണെങ്കില്‍ കാരണമറിയാതെ ഈ ഒറ്റപ്പെടലില്‍ വിഷമിക്കുന്നവരും ഉണ്ട്.നിങ്ങള്‍ ഒരിക്കലും സാമൂഹിക വിഷയങ്ങള്‍ ശ്രദ്ധിക്കാറില്ല – നിങ്ങള്‍ സാമൂഹിക വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നു. പുതിയ ആളുകളുമായി സൗഹൃദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. നിങ്ങള്‍ എപ്പോഴും വീട്ടില്‍ തന്നെ ചടഞ്ഞു കൂടാന്‍ ശ്രമിക്കുന്നു. മറ്റുള്ള വീടുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല, ഇതൊക്കെ ഒഴിവാക്കിയാല്‍ നിങ്ങള്‍ക്കും മറ്റുള്ളവരെ പോലെ അടിച്ചു പൊളിക്കാം.
മടിയാണ് മറ്റൊരു ഘടകം. എപ്പോഴും ഊര്‍ജ്ജസ്വലരായി ഇരിക്കുന്നവര്‍ മറ്റുള്ളവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും പുറത്തു പോകുന്നതിനും മറ്റും സമയം കണ്ടെത്തും. എന്നാല്‍ മടിയുള്ളവര്‍ വീട്ടില്‍ തന്നെ ചടഞ്ഞിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാത്രം നിങ്ങള്‍ ശ്രദ്ധിക്കുന്നു. നിങ്ങളിലേക്ക് തന്നെ ഓരോ നിമിഷവും ചുരുങ്ങുന്നു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ വരുന്നു. നല്ല ചാറ്റിംഗുകള്‍ ഇല്ലാത്തത് നിങ്ങളെ ഒറ്റപ്പെടുത്തും. ചിലര്‍ അയക്കുന്ന മെസേജുകള്‍ക്ക് വളരെ വൈകിയാണ് മറുപടി അയയ്ക്കുന്നത്. ഇത് നല്ല ബന്ധങ്ങള്‍ നഷ്ടപ്പെടുത്തുന്നു.
മറ്റുള്ളവരെ കാണുമ്പോള്‍ സംസാരിക്കാന്‍ പൊതുവെ നാണം ഉള്ളവര്‍ ഒറ്റപ്പെട്ട് പോകാറാണ് ചെയ്യാറ്. അല്ലെങ്കില്‍ സംസാരിച്ചിട്ടുള്ളപ്പോള്‍ സംഭവിച്ചിട്ടുള്ള പിഴവ് കൊണ്ട് വീണ്ടും സംസാരിക്കാന്‍ ഭയം ഉണ്ടാകുന്നു. ഇതും നിങ്ങള്‍ ഒറ്റപ്പെടുന്നതിന് കാരണമാകുന്നു. നിങ്ങള്‍ ഉള്ള കൂട്ടുകാരോട് നന്നായി സംസാരിക്കാന്‍ ശ്രമിക്കുക, ഒരു നല്ല കേഴ്വിക്കാരന്‍ ആകുക. അവരുടെ പ്രശ്നങ്ങളില്‍ അഭിപ്രായം പറയുന്നത് കൊണ്ട് നമ്മുടെ വില ഉയരും. കൂടാതെ ഇങ്ങോടു സംസാരിച്ചാല്‍ മാത്രമേ നമ്മള്‍ മറ്റുള്ളവരോട് സംസാരിക്കൂ എന്നുള്ള ഈഗോ മാറ്റിവെക്കുക. എല്ലാവരോടും ഫ്രീ ആയി ഇടപെടുക. അയല്‍ വീട്ടുകാരുമായി നല്ല സമ്പര്‍ക്കം പുലര്‍ത്തുക. ഇതൊക്കെ ഒരു പരിധി വരെ ഒറ്റപ്പെടലില്‍ നിന്ന് നമ്മളെ ഒഴിവാക്കും.