പണം കടം നല്‍കുകയോ, കടം വാങ്ങുകയോ ചെയ്യരുതാത്ത ദിവസങ്ങൾ



സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുവാനാണ് എല്ലാവർക്കും ആഗ്രഹം. അതുകൊണ്ട് തന്നെ കഠിനാധ്വാനത്തിലൂടെ ജീവിതവിജയം കൈവരിക്കാനുള്ള പരിശ്രമത്തിലാണ് പലരും. എന്നാല്‍, ചിലർക്ക് വരവിനേക്കാള്‍ അധിക ചിലവുകള്‍ ഉണ്ടാകുകയും സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ചില നേരങ്ങളില്‍ അനുഭവിക്കേണ്ടതായും വരുന്നു. അത്തരം ചില പ്രത്യേക സാഹചര്യങ്ങളിൽ നിങ്ങളില്‍ പലര്‍ക്കും കടം വാങ്ങേണ്ടതായോ കൊടുക്കേണ്ടതായോ വരാറുണ്ട്.

ചില ദിനങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തിയാൽ കൂടുതൽ കടമാണ് ഉണ്ടാകുകയെന്ന് പഴമക്കാര്‍ പറയാറുണ്ട്‌. സാധാരണ എല്ലാവീടുകളില്‍ കേള്‍ക്കുന്ന ഒന്നാണ് ധനധാന്യാദികൾ ചൊവ്വ ,വെള്ളി എന്നീ ദിനങ്ങളിലും സന്ധ്യാനേരങ്ങളിലും കൈമാറ്റം ചെയ്യരുതെന്ന്. അതുപോലെ ജ്യോതിഷ ഗ്രന്ഥങ്ങള്‍ കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്ര ദിനങ്ങളിൽ ധനം വാങ്ങുന്നതോ കൊടുക്കുന്നതോ നല്ലതല്ലെന്ന് പറയുന്നു.

ഈ ദിനങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ ഐശ്വര്യക്ഷയത്തിനും സാമ്പത്തിക ഇടിവിനും കാരണമാകും. സാമ്പത്തിക ഇടപാടുകൾക്ക്‌ ഉത്തമമല്ലാത്ത ദിനങ്ങളിൽ പണം വായ്പ നല്‍കുകയോ, കടം വാങ്ങുകയോ ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നത് നല്ലതായിരിക്കും.