ശാസ്താവിന്റെ ഗായത്രി മന്ത്രങ്ങള്‍ ദിവസവും ജപിച്ചു പ്രാര്‍ഥിച്ചാല്‍ …



മന്ത്രങ്ങളില്‍വെച്ചു സര്‍വശ്രേഷ്ഠമായ മന്ത്രമാണ് ഗായത്രീമന്ത്രം. പ്രധാന ദേവതാസങ്കല്‍പ്പങ്ങള്‍ക്കെല്ലാംമൂലമന്ത്രം പോലെതന്നെ ഗായത്രീ മന്ത്രങ്ങള്‍ (ഗായത്രീ ഛന്ദസ്സിലുള്ള മന്ത്രങ്ങള്‍) നല്‍കിയിട്ടുണ്ട്.

ശാസ്താവിനു ശാസ്തൃഗായത്രി, ഭൂതനാഥഗായത്രിഎന്നിങ്ങനെ രണ്ട് മുഖ്യ ഗായത്രീ മന്ത്രങ്ങളാണുള്ളത്.

‘ഓംഭൂതാധിപായവിദ്മഹേ ഭവപുത്രായ ധീമഹി തന്നഃശാസ്താ പ്രചോദയാത്’ എന്നാണു ശാസ്തൃഗായത്രീ മന്ത്രം.

‘ഓം ഭൂതനാഥായവിദ്മഹേമഹാദേവായ ധീമഹിതന്നഃശാസ്താ പ്രചോദയാത്’എന്നു ഭൂതനാഥഗായത്രീ മന്ത്രം.

ശാസ്തൃഗായത്രീ മന്ത്രത്തിന്റെ പദാനുപദമുള്ളഅര്‍ത്ഥം ഇപ്രകാരമാണ്. ഭൂതാധിപായ ഭൂതങ്ങളുടെ അധിപനായദേവനെ, വിദ്മഹേ ഞങ്ങള്‍ അറിയട്ടെ,  ഭവപുത്രായ  ഭവ (ശിവ) പുത്രനായദേവനെ, ധീമഹി  ഞങ്ങള്‍ ധ്യാനിക്കുന്നു, തന്നഃ അതിനായി, ശാസ്താ ശാസ്താവ്, പ്രചോദയാത് പ്രചോദിപ്പിക്കട്ടെ.

ഭൂതനാഥനാണ് ശാസ്താവ്. ശിവനും ഭൂതനാഥന്‍ എന്നുവിളിക്കപ്പെടുന്നു. പഞ്ചഭൂതങ്ങളുടെ  ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയുടെ നാഥനാണ് ഭൂതനാഥന്‍. പഞ്ചഭൂതങ്ങളുടെ സംയോഗത്താല്‍ ഉത്ഭവിക്കുന്ന സകലചരാചരങ്ങളുടേയും നാഥനാണു ഭൂതനാഥന്‍.

ഭൂതഗണങ്ങളുടെ അധിപനാകയാലും ശിവനും ശാസ്താവും ഭൂതാധിപന്‍ (ഭൂതനാഥന്‍) എന്നുവിളിക്കപ്പെടുന്നു. സകലതിനേയും ജനിപ്പിക്കുന്നവനും  മംഗളസ്വരൂപനുമായ ഭവന്റെ(ശിവന്റെ) പുത്രനാണുശാസ്താവ്.

ദേവന്‍ എന്നാല്‍ ദിവ്യത്വമുള്ളവന്‍, ആരാധ്യനായവന്‍, പ്രകാശമുള്ളവന്‍ എന്നര്‍ത്ഥം. ദേവന്മാരില്‍ ശ്രേഷ്ഠനായവന്‍ ആണു മഹാദേവന്‍(ശിവന്‍, ശാസ്താവ്). ഭൂതനാഥനായും ഭവപുത്രനായും മഹാദേവനായുംവിളങ്ങുന്ന ശാസ്താവിനെയാണു ഈ ഗായത്രീ മന്ത്രങ്ങളിലൂടെ ഭക്തര്‍ ഉപാസിക്കുന്നത്. ജ്ഞാനം, ധ്യാനം, പ്രചോദനം എന്നിവ സാക്ഷാത്കരിക്കാനുള്ള പ്രാര്‍ത്ഥന കൂടിയാണ് ശാസ്തൃഗായത്രീ മന്ത്രം.