കണ്ണുകളുടെ ആരോഗ്യ സംരക്ഷണം: വേണ്ട പോഷക ഘടകങ്ങൾ ഇവയെല്ലാം


ണ്ണുകളുടെ ആരോഗ്യ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ സ്മാർട്ട് ഫോണിന്റെയും മറ്റും അമിത ഉപയോഗവും ചില വിറ്റാമിനുകളുടെ കുറവും കണ്ണുകളുടെ ആരോഗ്യം മോശമാക്കാനിടയുണ്ട്. കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. കണ്ണുകളുടെ ആരോഗ്യം നില നിർത്താനായി വേണ്ട പോഷക ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

* വിറ്റാമിൻ എ

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ വേണ്ട പ്രധാനപ്പെട്ട ഒരു പോഷക ഘടകമാണ് വിറ്റാമിൻ എ. കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിൻ എ വേണം.ഇലക്കറികളും ക്യാരറ്റ്, മാമ്പഴം, പപ്പായ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

* വിറ്റാമിൻ ഇ

മികച്ച ആന്റി ഓക്‌സിഡൻറായി പ്രവർത്തിച്ചുകൊണ്ട് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്ന പോഷക ഘടകമാണ് വിറ്റാമിൻ ഇ. ചീര, ബദാം, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവ ഇതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.

* വിറ്റാമിൻ സി

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിൻ സി സഹായിക്കും. ഓറഞ്ച്, നാരങ്ങ, ബ്രൊക്കോളി തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വഴി വിറ്റാമിൻ ഡി ലഭിക്കും.

* സിങ്ക്

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. അണ്ടിപ്പരിപ്പ്, ഓട്‌സ്, ബീൻസ് തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വഴി സിങ്ക് ഘടകം ശരീരത്തിലെത്തും.

* ഒമേഗ 3 ഫാറ്റി ആസിഡ്

കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിനായി മത്സ്യം, ചിയ വിത്തുകൾ, ഫ്‌ലാക്‌സ് സീഡ്, വാൾനട്‌സ് തുടങ്ങിയവ കഴിക്കേണ്ടതായുണ്ട്.