ഗര്‍ഭകാലം ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ സന്തോഷമായി ഇരിക്കേണ്ട സമയമാണെന്നാണ് ഡോക്ടർമാരും മുതിർന്നവരും പറയുന്നത്. ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ സമയമാണ് ഗര്‍ഭാവസ്ഥ. ഗര്‍ഭിണികള്‍ക്ക് വൈകാരികമായ പല മാറ്റങ്ങളും ഈ അവസരത്തിൽ ഉണ്ടാകും.
അതിനാൽ, ഗര്‍ഭാവസ്ഥയില്‍ സന്തോഷമായിരുന്നാൽ അത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് നല്ലതാണെന്നു ഡോക്ടർമാർ പറയുന്നു. എന്നാൽ, ഈ അവസ്ഥയിൽ മാതാവ് കരഞ്ഞാൽ വയറ്റിലുള്ള കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കും.
ഒരു ഗർഭിണി കരയുമ്പോൾ വയറിലുണ്ടാവുന്ന ചലനം ഗര്‍ഭസ്ഥ ശിശുവിനെ വേദനിപ്പിക്കും. കൂടാതെ കുഞ്ഞിന്റെ മനസികാവസ്ഥയെയും ഇത് ബാധിക്കും. ജനിക്കുന്ന കുഞ്ഞുങ്ങൾ ചെറിയ കാര്യങ്ങൾക്ക് ഇമോഷണലായി പെട്ടെന്ന് കരയുന്നവരായിരിക്കും. അതിനാല്‍ ഈ സമയത്ത് ഗര്‍ഭിണികള്‍ സന്തോഷമായിരിക്കാന്‍ ശ്രമിക്കുക.