നമ്മൾ എല്ലാവരും വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും ധനവുമെല്ലാം ആഗ്രഹിയ്ക്കുന്നവരാണ്. ഇതിനായി പല വഴികളും നോക്കുന്നവരുണ്ട്. വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും നിറയാന്‍ പുരാണങ്ങളും ശാസ്ത്രങ്ങളുമെല്ലാം പറയുന്ന ചില വഴികളുണ്ട്. ചില പ്രത്യേക വസ്തുക്കള്‍ വീട്ടില്‍ വച്ചാല്‍ വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും ധനവുമെല്ലാം നിറയുമെന്നാണ് ചിലരുടെ വിശ്വാസം.
‘ദക്ഷിണവർത്തി ശംഖ്’ ശ്രീലക്ഷ്മിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മഹാവിഷ്ണുവിന്റേയും ലക്ഷ്മിയുടെയും കൈകളിൽ ഇതുണ്ടാവും. വെള്ളിയാഴ്ച ദിവസങ്ങളിൽ ഈ ശംഖിൽ പാലും ഗംഗാജലവും ഒഴിച്ച് വീടുകളിലോ ഓഫീസുകളിലോ തളിച്ചാൽ സാമ്പത്തികവിഷമം തീണ്ടുകയില്ല എന്നാണു വിശ്വാസം. അതുപോലെ ഒറ്റക്കണ്ണുള്ള തേങ്ങ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും. ശ്രീയന്ത്രം വീട്ടില്‍ വയ്ക്കുന്നതും വീട്ടില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരും.
സുദര്‍ശനചക്രത്തോട് സാമ്യമുള്ള ഗോമതിചക്രം ഒരു മഞ്ഞനിറത്തിലുള്ള തുണിയിൽ പൊതിഞ്ഞു അലമാരകളിൽസൂക്ഷിക്കാം. സാമ്പത്തിക പരാധീനതകൾ നിങ്ങളെ അലട്ടുകയില്ല. ശുഭ-ലാഭ് എന്ന ചിഹ്നവും വീടിന്റെ പൂമുഖത്ത് അലങ്കരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഐശ്വര്യത്തെ വിളിച്ച് വരുത്തുമെന്നാണ് വിശ്വാസം.