നമ്മുടെ പരിസരങ്ങളിൽ കാണുന്ന ധാരാളം ചെടികളുണ്ട്. അവയിൽ പലതും ധാരാളം ഔഷധഗുണങ്ങളുള്ളവയാണ് എന്നാൽ നാം അവയൊന്നും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ ഔഷധഗുണമേറെയുള്ള ഒരു ചെടിയാണ് ഡാന്‍ഡിലിയോന്‍. ആയുര്‍വേദ പ്രകാരം പല ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു സസ്യമാണിത്. നിങ്ങളുടെ ജീവന്‍ പോലും രക്ഷിയ്ക്കാന്‍ പ്രാപ്തമായ ഒന്നാണിത്. ഈ ചെടി ലിവര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. പണ്ടുകാലം മുതല്‍ കരള്‍ രോഗങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഒന്ന്. ഇതിന്റെ വേരാണ് ഉപകാരപ്രദം.
മനുഷ്യരില്‍ കണ്ടുവരുന്ന രക്താര്‍ബുദത്തിനും ഇതു നല്ലൊരു മരുന്നാണ്. ക്യാൻസർ ചികിത്സാരീതിയായ കീമോയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന നല്ലൊരു പരിഹാരം. കനേഡിയന്‍ ക്യാന്‍സര്‍ ക്ലിനിക്കിലെത്തിയ പല ക്യാന്‍സര്‍ രോഗികള്‍ക്കും ഡാന്‍ഡെലിയോന്‍ ചായ കുടിച്ചതു കൊണ്ടു പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ഇതെക്കുറിച്ചു പഠനം നടത്തിയ പ്രഗത്ഭ ഡോക്ടര്‍ കരോലിന്‍ ഹാം പറയുന്നു. രക്താര്‍ബുദത്തിന് മാത്രമല്ല, പാന്‍ക്രിയാറ്റിക് , സ്‌കിന്‍, ബ്രെസ്റ്റ്, പ്രോസ്‌റ്റേറ്റ് ക്യാന്‍സറുകള്‍ക്കും ഇതു നല്ലൊരു പരിഹാരമാണെന്നു തെളിഞ്ഞിട്ടുണ്ട്.
കൊറിയന്‍ ചികിത്സാരീതിയനുസരിച്ച് ഈ ചെടി ഊര്‍ജം നല്‍കാന്‍ ഏറെ സഹായകമാണെന്നു പറയുന്നു. ഡാന്‍ഡെലിയോന്‍ എന്ന ഈ ചെടിയുടെ വേര് ആയുര്‍വേദ മരുന്നുകളിലുണ്ട്. ഇതിട്ടു തിളപ്പിയ്ക്കുന്ന വെള്ളം ഉപയോഗിക്കാവുന്നതാണ്. ചെടി അടിവേരോടെ പറിച്ചെടുക്കുക. ഇതിന്റെ വേരിന്റെ ഭാഗം വെട്ടിയെടുത്ത് നല്ലപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെള്ളത്തിലിട്ടു തിളപ്പിയ്ക്കാം. തിളപ്പിച്ചതിനു ശേഷം 40 മിനിറ്റു നേരം ഈ വെള്ളത്തില്‍ തന്നെ കിടക്കാൻ അനുവദിയ്ക്കണം. അതിനു ശേഷം വെള്ളം കുടിക്കാവുന്നതാണ്.