ഗണപതി ഭഗവാന്റെ മുന്നിൽ ഏത്തമിടുന്നതിന് പിന്നിലെ ശാസ്ത്രം



ഗണപതി ഭഗവാനെ വന്ദിക്കേണ്ടത് ഏത്തമിട്ടാണ്. ഏത്തമിടുന്നത് കൈപിണച്ച്‌ രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ് പതിവ്. ‘വലം കൈയാല്‍ വാമശ്രവണവുമിടം കൈവിരലിനാല്‍, വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള നിലയില്‍, നിലം കൈമുട്ടാലേ പലകുറി തൊടുന്നേ നടിയനി-
ന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ! ‘ എന്ന മന്ത്രം ചൊല്ലിയാണ് ഏത്തമിടേണ്ടത്.

മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ ചെയ്യാറുണ്ട്. അത് നമ്മുടെ ഓരോരുത്തരുടെയും വിശ്വാസത്തിനനുസരിച്ചാണ്. എന്നാല്‍ ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിക്കുന്നത്. ആധുനിക യുഗത്തില്‍ കണ്ടുപിടിക്കപ്പെട്ടത് ഈ വ്യായാമമുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്കു കൂടുമെന്നാണ്.

ക്ഷേത്രത്തില്‍ നടയ്ക്കുനേരേ നിന്ന് തൊഴരുത് എന്ന് പറയുന്നതും ശ്രീകോവിലിനുള്ളില്‍ നോക്കി തൊഴുന്നതും ശാസ്ത്രീയതയുളളവയാണ്. അമിതമായ പ്രകാശം നമ്മുടെ റെറ്റിനയ്ക്ക് ദോഷമാകുമ്പോള്‍ ശാന്തതയോടെയുള്ള പ്രകാശ രശ്മികള്‍ ഗുണകരമാണെന്ന് ശാസ്ത്രം തെളിയിക്കുന്നു. ക്ഷേത്ര പരിസരത്ത് നാമജപത്തിനു മാത്രമേ സ്ഥാനമുള്ളൂ. കാരണം ആരാധനാമൂര്‍ത്തിയുടെ ധ്യാനം മനസ്സിലാക്കുന്നതിനാണ്. എങ്കിലേ നല്ല ഫലം ഉണ്ടാവൂ.