മുംബൈ: ക്യാൻസർ ചികിത്സാ രംഗത്ത് ഇനി നെല്ല് വിപ്ലവം. ഛത്തീസ്‌ഗഡിൽ വിളയുന്ന ചില നെല്ലിനങ്ങൾ ക്യാൻസർ ഭേദമാക്കുമെന്ന് കണ്ടെത്തി. ഭാഭാ അറ്റോമിക് റിസേർച് സെന്ററിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ഗതുവാൻ, മഹാരാജി, ലയാച്ച, എന്നീ നെല്ലിനങ്ങൾക്ക് ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ശ്വാസ കോശങ്ങളെയും സ്ഥാനങ്ങളെയും ബാധിക്കുന്ന ക്യാൻസർ ചികിത്സയിൽ ലയാച്ച വിത്ത് ഫലപ്രദമാണെന്ന് കണ്ടെത്തി. ഈ നെല്ലിനങ്ങളിൽ നിന്ന് ക്യാൻസറിനുള്ള മരുന്ന് ഉൽപ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ