സർവൈശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നിലവിളക്കു കൊളുത്തേണ്ട രീതി വിശദമാക്കുകയാണ് ജ്യോതിഷഭൂഷണം പ്രജീഷ് ബി.നായർ നിലവിളക്ക് രാവിലെയും വൈകിട്ടും കത്തിക്കുമ്പോൾ 5 തിരിയിട്ടു തെളിയിക്കുന്നതാണ് ഉത്തമം. നിത്യവും കഴുകി വൃത്തിയാക്കിയ ശേഷമേ നിലവിളക്കിൽ ദീപം തെളിയിക്കാവൂ. എണ്ണ ഒഴിച്ച ശേഷം തിരിയിടുക. അല്ലെങ്കിൽ ദാരിദ്ര്യമാണ് ഫലം.
തിരി എണ്ണയിലേക്ക് താഴ്ത്തി കെടുത്തുന്നതാണ് ഉത്തമം. വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്ക്കാൻ. അതിനായി വാൽക്കിണ്ടിയിലോ മറ്റോ ശുദ്ധജലം എടുത്തു സർവ മംഗള മംഗല്യേ..ശിവേ സര്‍വാര്‍ത്ഥ സാധികേ .. ശരണ്യേ ത്രയംബകേ ..ഗൗരീ നാരായണീ നമോസ്തുതേ.. എന്ന് ജപിച്ച ശേഷം ‘ഓം നമോ ഭഗവതേ വാസുദേവായ’ , ‘ഓം കൃഷ്ണായ നമഃ’ , ‘ഓം നമോ നാരായണായ എന്ന് ചൊല്ലണം.
ദീപം തെളിയിച്ച ശേഷം വിളക്കിനെ തൊഴുക. തൊഴുമ്പോൾ ഗണപതി , മഹാദേവൻ , ദേവി , കൃഷ്ണൻ എന്നീ ക്രമത്തിൽ പ്രാർഥിക്കുക. വിളക്ക് തെളിയിച്ച ശേഷം കർപ്പൂരം കത്തിച്ചു തൊഴുക.