സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ വിഷമിക്കുന്നവരാണ് പലരും. നമ്മുടെ മുഖം നല്‍കുന്ന ചെറിയ സൂചനകള്‍ പോലും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതായിരിക്കും. മുഖക്കുരു, വരണ്ട ചുണ്ടുകള്‍, കണ്ണിന്റെ മഞ്ഞനിറം ഇതെല്ലാം ചില രോഗലക്ഷണങ്ങളാണ്.
മുഖം നല്‍കുന്ന ചില സൂചനകള്‍ ഇവയാണ്.
വരണ്ട ചര്‍മവും ചുണ്ടുകളും: വരണ്ട ചുണ്ടുകള്‍ നിര്‍ജലീകരണത്തിന്റെ സൂചകങ്ങള്‍ ആവാം. ഹൈപ്പോ തൈറോയ്ഡിസം കൊണ്ടാവാം ചുണ്ടുകള്‍ വരളുന്നത്. ശരീരഭാരം കൂടുക, ക്ഷീണം ഇവയെല്ലാം ഇതുമൂലമുണ്ടാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക. ദാഹം, മങ്ങിയ കാഴ്ച ഇവ ഹൈപ്പോതൈറോയ്ഡിസം മൂലം ഉണ്ടാകും.
കണ്ണിന്റെ മഞ്ഞനിറം: കണ്ണിലെ മഞ്ഞനിറം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പും ആകാം ഇത്.
മുഖത്തെ രോമങ്ങള്‍: താടി, മേല്‍ചുണ്ട്, കവിളിടങ്ങളിലെ രോമവളര്‍ച്ച എന്നിവ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന്റെ സൂചനയാകാം.
ചുവന്ന പാടുകള്‍: ചൊറിച്ചിലുണ്ടാക്കുന്ന ചുവന്ന പാടുകള്‍ മുഖത്തുണ്ടാകുന്നത് ദഹനപ്രശ്‌നങ്ങളുടെ സൂചനയാകാം. ശരീരം ഗ്ലൂട്ടനോട് അമിതമായി പ്രതികരിക്കുന്നതു മൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ സീലിയാക് ഡിസീസിന്റെ സൂചനയും ആകാം ഈ പാടുകള്‍.
കണ്ണിനു ചുറ്റും നിറ വ്യത്യാസം: കണ്ണിനു ചുറ്റും നീലയോ പര്‍പ്പിളോ നിറം മാറുന്നത് ഗുരുതരമായ അലര്‍ജിയുടെ ലക്ഷണമാകാം. കൂടാതെ രക്തത്തിലെ ദൂഷ്യം കൊണ്ടുമാകാം. കണ്ണിനു ചുറ്റും കറുത്ത വളയങ്ങള്‍ ഉറക്കക്കുറവിന്റെയും ഭക്ഷണത്തിലെ ചില വിഷഹാരികളുടെ അലര്‍ജി മൂലമോ ആകാം കറുത്ത വളയങ്ങള്‍.
മുഖക്കുരു: ഒരു പ്രത്യേക പ്രായത്തില്‍ മുഖക്കുരു വരുകയും അത് താനേ പോകുകയും ചെയ്യും. എന്നാല്‍ ഈ കുഞ്ഞുകുരുക്കളെ അവഗണിക്കേണ്ട. പോഷകങ്ങളുടെ അഭാവം മൂലവും മുഖക്കുരു വരാം. ഫാറ്റി ആസിഡ്, സിങ്ക്, ജീവകം എ ഇവയുടെ അഭാവം മൂലം മുഖക്കുരു വരാം.